കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് താന്‍ നേരിട്ട പ്രയാസങ്ങളെക്കുറിച്ച് പുതിയ കുറിപ്പുമായി നടി അന്‍സിബ ഹസന്‍. തന്നെ ജിഹാദിയാക്കാന്‍ ജനപ്രതിനിധി അടക്കമുള്ളവര്‍ കൂട്ടുനിന്നുവെന്നും തന്‍റെ കുടുംബാംഗങ്ങളെപ്പോലും തേജോവധം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അന്‍സിബ ആരോപിക്കുന്നു. പാലാരിവട്ടം പൊലീസിന് താന്‍ ഇന്ന് പുതിയ പരാതി നല്‍കിയിട്ടുണ്ടെന്നും അന്‍സിബ അറിയിക്കുന്നു.
സോഷ്യല്‍ മീഡിയയിലൂടെയാണ് അന്‍സിബയുടെ കുറിപ്പ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പൊലീസിൽ പരാതി നൽകി അൻസിബ ഹസൻ. കാൻ ചാനൽ മീഡിയ’ ഇൻസ്റ്റഗ്രാം പേജിലൂടെ അൻസിബക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. കാൻ ചാനൽ ഉടമ സുകുമാർ ലക്ഷ്മിപ്രിയ , ശ്വേത മേനോൻ എന്നിവർക്കെതിരെയാണ് പരാതി
