ഐ.വി.ആർ.ഐ. പി.ജി. ഡിപ്ലോമ കോഴ്സുകൾ; വെറ്ററിനറി മേഖലയിൽ മികച്ച കരിയർ സ്വന്തമാക്കാൻ അപേക്ഷിക്കാം

കന്നുകാലി-മൃഗസംരക്ഷണ മേഖലയിൽ കൂടുതൽ പ്രായോഗിക നൈപുണിയും കരിയർ വളർച്ചയും ആഗ്രഹിക്കുന്ന വെറ്ററിനറി ബിരുദധാരികൾക്ക്, രാജ്യത്തെ പ്രമുഖ വെറ്ററിനറി ഗവേഷണ സ്ഥാപനവും ഡീംഡ് സർവകലാശാലയുമായ ഐ.സി.എ.ആർ.-ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ.-ഇസത്‌നഗർ, യു.പി.) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.

ആകെ 30 സ്പെഷ്യലൈസ്ഡ് പി.ജി. ഡിപ്ലോമ കോഴ്സുകളാണ് ഇവിടെയുള്ളത്.

ഓഫ്‌ലൈൻ കോഴ്സുകൾ:

  1. പി.ജി. ഡിപ്ലോമ ഇൻ പ്രിവന്റീവ് വെറ്ററിനറി മെഡിസിൻ 2. അനിമൽ ഹസ്ബൻഡറി 3. ക്യു.സി. ടെസ്റ്റിങ് ഓഫ് വെറ്ററിനറി ബയോളജിക്കൽസ് 4. വെറ്ററിനറി ബയോളജിക്കൽ പ്രോഡക്ട്സ് 5. അനിമൽ റീപ്രൊഡക്ഷൻ 6. പൗൾട്രി ഹസ്ബൻഡറി 7. നാഷണൽ ഡിപ്ലോമ ഇൻ ഇക്വിൻ ഹസ്ബൻഡറി, മെഡിസിൻ ആൻഡ് സർജറി (ആർ.വി.സി. ജീവനക്കാർക്കുമാത്രം) 8. സൂ ആൻഡ് വൈൽഡ് അനിമൽ ഹെൽത്ത് കെയർ ആൻഡ് മാനേജ്മെന്റ് 9. ഫോഡർ ആൻഡ് ഫീഡ് ടെക്നോളജി 10. അനിമൽ വെൽഫെയർ 11. ലബോറട്ടറി അനിമൽ മാനേജ്മെന്റ് 12. അനിമൽ വെൽഫെയർ ആൻഡ് വെറ്ററിനറി ജൂറിസ്‌പ്രുഡൻസ് 13. വൺ ഹെൽത്ത് 14. വാക്സിനോളജി 15. വൈറൽ വാക്സിൻസ്-പ്രൊഡക്ഷൻ ആൻഡ് ക്വാളിറ്റി അസസ്‌മെന്റ് 16. സയന്റിഫിക് അനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് ഫോർ ടെമ്പറേറ്റ് റീജിയൻ 17. പൗൾട്രി (ചിക്കൻ) മാനേജ്മെന്റ് 18. പോർക്ക് വാല്യൂ ചെയിൻ മാനേജ്മെന്റ് 19. റീപ്രൊഡക്ടീവ് മാനേജ്മെന്റ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ ഇൻ പിഗ്സ് 20. ഇക്വിൻ പ്രൊഡക്‌ഷൻ ആൻഡ് ഹെൽത്ത് മാനേജ്മെന്റ് 21. സ്മോൾ റൂമിനന്റ് പ്രൊഡക്‌ഷൻ 22. കേമൽ ഹെൽത്ത് ആൻഡ് പ്രൊഡക്‌ഷൻ 23. ക്ലിനിക്കൽ പാരാസൈറ്റോളജി ഓഫ് ഡൊമസ്റ്റിക് ആൻഡ് വൈൽഡ് അനിമൽസ്

ഓൺലൈൻ/ഹൈബ്രിഡ് കോഴ്സുകൾ:

  1. പി.ജി. ഡിപ്ലോമ ഇൻ ഫോഡർ ആൻഡ് ഫീഡ് ടെക്നോളജി 2. അനിമൽ വെൽഫെയർ ആൻഡ് വെറ്ററിനറി ജൂറിസ്‌പ്രുഡൻസ് 3. വൺ ഹെൽത്ത് 4. വാക്സിനോളജി 5. പോർക്ക് വാല്യൂ ചെയിൻ മാനേജ്മെന്റ് 6. അനിമൽ ജനറ്റിക് റിസോഴ്സസ് മാനേജ്മെന്റ് 7. വൈൽഡ്‌ലൈഫ് ഹെൽത്ത് മാനേജ്മെന്റ്എല്ലാ കോഴ്സിന്റെയും കാലാവധി ഒരു വർഷം (രണ്ട് സെമസ്റ്റർ) ആണ്. ഓഫ്‌ലൈൻ രീതിയിലും ഓൺലൈൻ/ഹൈബ്രിഡ് രീതിയിലുമുള്ള കോഴ്സുകൾ ഇതിലുണ്ട്.

ഓൺലൈൻ/ഹൈബ്രിഡ് കോഴ്സുകൾ തിരഞ്ഞെടുക്കുന്നവർ ഓരോ സെമസ്റ്ററിലും 10 ദിവസം നിർബന്ധമായും അതത് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടെത്തി പ്രായോഗികപരിശീലനത്തിൽ പങ്കെടുക്കണം. കൗൺസിൽ നിഷ്കർഷിക്കുന്ന 75 ശതമാനം ഹാജർ നിർബന്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *