റോങ് സൈഡിൽ പാഞ്ഞെത്തിയ ലോറി; പ്രൊഫസർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹൈ​ദരാബാദ്: റോഡുകൾ നാൾക്കുനാൾ വികസിക്കുകയാണ്. എന്നാൽ, റോഡ് നിയമങ്ങൾ പാലിക്കുന്നതിൽ ഓരോരുത്തരും പിന്നോട്ടാണോയെന്ന് തോന്നിപ്പോകും ചില ഡാഷ്കാം വീഡിയോകൾ കണ്ടാൽ. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ അതിവേഗ പാതകളിൽ തെറ്റായ ദിശയിൽ വാഹനമോടിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് വീണ്ടും ഓർമ്മപ്പെടുത്തി.

ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിൽ കാറോടിച്ച് പോകുകയായിരുന്ന പ്രൊഫസർ സരിത് ചന്ദയാണ് എതിർദിശയിൽ പാഞ്ഞെത്തിയ റെഡി-മിക്സ് കോൺക്രീറ്റ് ലോറിയുടെ മുന്നിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. കാറിൽ സ്ഥാപിച്ചിരുന്ന ഡാഷ്‌ക്യാമിൽ മുഴുവൻ സംഭവവും പതിഞ്ഞതോടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *