നാലുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഗാസിയാബാദ്: നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗാസിയാബാദിലെ ജസീം എന്ന ചോട്ടുവാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ടു പോലീസ് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റു. ഏപ്രിൽ 11 നാണ് ജസീം നാലുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. മിട്ടായി കാണിച്ചു വശീകരിച്ചതിനു ശേഷം ലൈംഗികമായി ഉപയോഗിയോക്കുകയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ആയിരുന്നു. കുട്ടി മരിച്ചെന്ന് ഉറപ്പായതോടെ ഷാലിമാർ ഗാർഡനിലെ ഒരു കാറിനടിയിൽ മൃതദേഹം ഒളിപ്പിച്ച് പ്രതി കടന്നുകളഞ്ഞു. പ്രതിക്കായി ഒരാഴ്ചയായി പോലീസ് തിരച്ചിൽ നടത്തി വരുകയായിരുന്നു. പ്രതിക്കായുള്ള തിരച്ചിലിനിടയിലാണ് ഇയാൾ തിലാമോർ പോലീസ് സ്റ്റേഷന്റെ പരിധിയിലുണ്ടെന്ന് വിവരം ലഭിക്കുന്നത്. തുടർന്ന് ഇയാളെ പോലീസ് വളഞ്ഞതോടെ പോലീസിന് നേരെ ഇയാൾ വെടിയുതിർത്തതായാണ് വിവരം . ഇതോടെ പോലീസും തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ ജസീം സംഭവസഥലത്തു തന്നെ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *