കേരളത്തിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോകളിലൊന്നാണ് ബിഗ് ബോസ് മലയാളം. നടൻ മോഹൻലാലാണ് ഷോയുടെ അവതാരകൻ. ബിഗ് ബോസിന്റെ ഏഴ് സീസണുകൾ ഇതുവരെ മലയാളത്തിൽ വിജയകരമായി സംപ്രേഷണം ചെയ്ത് കഴിഞ്ഞു. എട്ടാം സീസൺ ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ ഇത്തവണ ആരൊക്കെ ബിഗ് ബോസിലെത്തുമെന്ന ചോദ്യങ്ങളും ഉയർന്നിരിക്കുകയാണ്. പുറത്തുവരുന്ന പ്രെഡിക്ഷൻ ലിസ്റ്റുകളാണ് ഇപ്പോൾ വൈറാലായി കൊണ്ടിരിക്കുന്നത്.
ഇത്തവണ കോമണേഴ്സിനോട് ഏറ്റുമുട്ടാൻ രാഹുൽ ഈശ്വറും നാഗാദേവിയും ഒളിവിൽ പോയ തൊപ്പിയും അടക്കം വമ്പൻ ടീമുകൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽമീഡിയ താരങ്ങളും സിനിമാ താരങ്ങളും സീരിയൽ താരങ്ങളുമെല്ലാം ഇത്തവണത്തെ സീസണിലുമുണ്ടാകും. മോഡൽ ജിയ ഇറാനി, നടി പ്രിയങ്ക അനൂപ്, മൗനരാഗം സീരിയലിലെ അഭിനേത്രി വർഷ, കുക്കിങ് വീഡിയോസ് ചെയ്യാറുള്ള ഹംഗ്രി മഹി എന്നിവരും ഇത്തവണത്തെ സീസണിൽ ഉണ്ടാകുമെന്നാണ് വിവരം.
ഇത്തവണത്തെ പ്രെഡിക്ഷൻ ലിസ്റ്റിൽ സീരിയൽ താരങ്ങളായ അമൃത നായരുടെയും സീരിയൽ താരം ആദിത്യൻ ജയന്റെയും പേരുണ്ട്. യുട്യൂബർ സഞ്ജു ടെക്കി, സീരിയൽ താരം അച്ചു സുഗന്ധ്, അവതാരക ട്വിങ്കിൾ ശീതൾ എന്നിവരും പ്രെഡിക്ഷൻ ലിസ്റ്റിലുണ്ട്. ഗായകൻ ഇഷാൻ ദേവ്, നടൻ സുബീഷ് സുധി, നടി ഗൗരി ഉണ്ണിമായ തുടങ്ങിയവരും ലിസ്റ്റിലുണ്ട്. ട്രാൻസ് വുമൺ ദീപ്തി കല്യാണി, സ്റ്റാന്റപ്പ് കൊമേഡിയൻ ദീപക് മോഹൻ, ആർജെ അഞ്ജലി, ഉപ്പും മുളകിലെ ബിജു സോപാനം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട എന്നിവരും പുതിയ സീസണിൽ വന്നേക്കുമെന്നും പ്രെഡിക്ഷനുണ്ട്. സെപ്റ്റംബർ ആദ്യ ആഴ്ച ബിഗ് ബോസിന്റെ എട്ടാം സീസൺ തുടങ്ങുമെന്നാണ് റിപ്പോർട്ട്.
