‘യുവതിയെ കയറിപ്പിടിച്ചു’, മുംബൈയിൽ വനിതാ പ്രതിഷേധക്കാരോട് മോശമായി പെരുമാറി ഉദ്യോഗസ്ഥൻ

മുംബൈ: മുംബൈ ദാദറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ സിവിൽ ഡ്രസ്സിലുള്ള പോലീസ് ഉദ്യോഗസ്ഥൻ യുവതിയായ പ്രതിഷേധക്കാരോട് അപമര്യാദയായി പെരുമാറുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കി. പൊലീസ് നടപടിയെ ന്യായീകരിച്ച് മുംബൈ പൊലീസ് രംഗത്തെത്തിയെങ്കിലും വിമർശനം ശക്തമാകുകയാണ്. മുംബൈ ദാദറിൽ നടന്ന വിദ്യാർത്ഥി സമരത്തിനിടെയാണ് സംഭവം. സിവിൽ വേഷത്തിലെത്തി പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ മോശമായി പിടിച്ച് വലിച്ചിഴയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവം അസ്വീകാര്യമാണെന്നും വനിതാ പൊലീസിനെ ഉപയോഗിക്കുന്നതിന് പകരം പുരുഷ പോലീസ് ഉദ്യോഗസ്ഥൻ എന്തിനാണ് വനിതാ പ്രതിഷേധക്കാരോട് ഇങ്ങനെ പെരുമാറിയതെന്നും ചോദിച്ച് മുംബൈ കോൺഗ്രസ് പ്രസിഡന്റ് വർഷ ഗെയ്ക്‌വാദ് രംഗത്തെത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ടാഗ് ചെയ്തുകൊണ്ടാണ് അവർ നടപടി ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *