മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ നാളെ ഹാജരാകില്ലെന്ന് പിണറായി വിജയൻ; കത്ത് നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ നാളെ ഹാജരാകില്ലെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച് ഇഡിക്ക് കത്ത് നൽകി. സുപ്രീംകോടതി ഉത്തരവും നിയമസഭാ സമ്മേളനം നടക്കുന്നതുമാണ് ഹാജരാകാനാകാത്തതിന് കാരണമായി കത്തിൽ ചൂണ്ടിക്കാട്ടിയതെന്നാണ് വിവരം.

പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ പതിച്ച നോട്ടീസിൽ ഒക്ടോബർ 23-ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശിച്ചിരുന്നത്. സേവനങ്ങൾ നൽകാതെ പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിൽനിന്ന് പണം കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിയുടെ നടപടി.

അതിനിടെ, പിണറായി വിജയനും മകൾ വീണയ്ക്കും മന്ത്രി പി. എ. മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽനിന്ന് ആശ്വാസകരമായ ഇടക്കാല ഉത്തരവ് ലഭിച്ചിരുന്നു. വിജിലൻസ് അന്വേഷണം സംബന്ധിച്ച നടപടികൾ ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സുപ്രീംകോടതി, കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിക്കേണ്ടതായിരുന്നുവെന്നും നിരീക്ഷിച്ചു.

വിജിലൻസിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ബന്ധപ്പെട്ടവരുടെ ഭാഗം കേൾക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.

മാസപ്പടി കേസിൽ ഇഡിയുടെ ചോദ്യംചെയ്യലിന് പിണറായി വിജയൻ ഹാജരാകുമോ എന്നതിൽ ഇനി അന്വേഷണ ഏജൻസിയുടെ പ്രതികരണവും തുടർനടപടികളും നിർണായകമാകും.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News