കോൺ​ഗ്രസിനെതിരെ ആക്രമണവുമായി പിയൂഷ് ​ഗോയൽ; ന്യായീകരണം തുടർന്ന് ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: ​ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ കേരളത്തിലെ നടപടികൾ ചൂണ്ടിക്കാട്ടി എസ്ഐആറിനെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും ന്യായീകരിക്കുന്നത് തുടർന്ന് ബിജെപി. രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി സതീശൻ സെക്രട്ടറിയാക്കിയതും ശശി തരൂരും രമേശ് ചെന്നിത്തലയും എസ്ഐആറിനെ പിന്തുണച്ചതും കോൺഗ്രസിന്റെ കാപട്യത്തിന് തെളിവെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ആരോപിച്ചു. കേരളത്തിൽ കോൺ​ഗ്രസ് നേതാക്കൾ തന്നെ എസ്ഐആറിനെ പുകഴ്ത്തി രം​ഗത്തെത്തി. കേരളത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണ പിന്നീട് കോൺ​ഗ്രസിൽ ചേർന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വിഡി സതീശൻ പേഴ്സണൽ സെക്രട്ടറിയാക്കിയെന്നും പീയുഷ് ​ഗോയൽ പറഞ്ഞു. രാഹുലിന്റെ വാദങ്ങളോട് കോൺ​ഗ്രസിനകത്തുതന്നെ ശക്തമായ എതിർപ്പുണ്ട്. ശശി തരൂരും, രമേശ് ചെന്നിത്തലയും എസ്ഐആറാണ് കോൺ​ഗ്രസിനെ ജയിപ്പിച്ചതെന്ന് കേരളത്തിൽ പറഞ്ഞിട്ടുണ്ട്. കേരള മുഖ്യമന്ത്രിയും എസ്ഐആറിനെ പുകഴ്ത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.കേരളമടക്കം കോൺ​ഗ്രസ് വിജയിച്ച സംസ്ഥാനങ്ങളിൽ സർക്കാറുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്താൻ തയാറാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രാഹുൽ ​ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് പ്രതിഷേധം തിളച്ചുമറിയുമ്പോൾ പ്രതിരോധത്തിലാണ് ബിജെപിയും കേന്ദ്രസർക്കാറും. ഈ സാഹചര്യത്തിൽ എസ്ഐആറിനെ ന്യായീകരിക്കാൻ കേരളത്തെ ഉയർത്തിക്കാട്ടുന്നത് തുടരുകയാണ് ബിജെപി. എസ്ഐആർ നടപ്പാക്കിയ കേരളത്തിൽ കോൺ​ഗ്രസ് വിജയിച്ചതും ശശി തരൂർ എസ്ഐആറിനെ പുകഴ്ത്തിയതും ബിജെപി പ്രചാരണായുധമാക്കിയിരുന്നു.

എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയായ ശേഷം വിഡി സതീശൻ സെക്രട്ടറിയാക്കിയതും ഇന്ന് ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി. തരൂരിനെ കൂടാതെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയടക്കം നേതാക്കൾ എസ്ഐആർ കാരണമാണ് വിജയിച്ചതെന്ന് സമ്മതിച്ചതും ബിജെപി ആയുധമാക്കുന്നു. കോൺഗ്രസ് എംപി സ്ഥാനവും ഗവർണർ പദവിയും നൽകിയ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പട്ടികയും പിയൂഷ് ഗോയൽ വായിച്ചു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News