ക്രൗൺ പ്ലാസ ഹോട്ടലിന് മുന്നിൽ പ്രതിഷേധിച്ച് ടാക്സി ഡ്രൈവർമാർ

കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ ഹോട്ടലിന് മുന്നിൽ ശക്തമായ പ്രതിഷേധം നടത്തി ടാക്സി ഡ്രൈവർമാർ. ഹോട്ടലിലെത്തുന്ന അതിഥികളെയും വിനോദസഞ്ചാരികളെയും കൊണ്ടുപോകാൻ എത്തുന്ന ടാക്സി ഡ്രൈവർമാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം ഹോട്ടൽ അധികൃതർ നിഷേധിച്ചതിനെ തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. ദീർഘദൂര യാത്രക്കാരുമായി ഹോട്ടലിൽ എത്തുന്ന ഡ്രൈവർമാർക്ക് ഹോട്ടൽ മാനേജ്മെന്റ് ശുചിമുറി അടക്കമുള്ള സൗകര്യങ്ങൾ അനുവദിക്കുന്നില്ലെന്നാണ് ഡ്രൈവർമാർ ആരോപിക്കുന്നത്.

മണിക്കൂറുകളോളം വാഹനങ്ങളിൽ കാത്തിരിക്കേണ്ടി വരുന്ന തങ്ങളോട് കാട്ടുന്നത് കടുത്ത നീതികേടാണെന്നും, ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. തങ്ങൾക്കും അർഹമായ പരി​ഗണനയും ബഹുമാനവും നൽകണമെന്നാണ് ഡ്രൈവർമാരുടെ ആവശ്യം. ഹോട്ടൽ വളപ്പിൽ ഡ്രൈവർമാർക്കായി കൃത്യമായ ശുചിമുറി സൗകര്യം ഒരുക്കുക, അതിഥികളെ കാത്തുനിൽക്കുന്ന സമയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുക എന്നിവയാണ് ഡ്രൈവർമാർ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *