ട്രിവാൻഡ്രം സോൺ ഫുട്ബോൾ കിരീടം നേടി കൈരളി ഫോർഡ് തിരുവനന്തപുരം

ഇൻഡൽ ഓട്ടോമോട്ടീവ്സ് സംഘടിപ്പിക്കുന്ന ഇൻഡൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി നടന്ന ട്രിവാൻഡ്രം സോൺ മത്സരങ്ങൾ ആവേശകരമായി സമാപിച്ചു. കൈരളി ഫോർഡിന്റെയും കൈരളി ടൊയോട്ടയുടെയും വിവിധ ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കൈരളി ഫോർഡ് ട്രിവാൻഡ്രം സോൺ ചാമ്പ്യൻമാരായി. ജീവനക്കാരുടെ കായിക മികവും കൂട്ടായ പ്രവർത്തന മനോഭാവവും ഒരുപോലെ ഉയർത്തിക്കാട്ടിയ മത്സരങ്ങളാണ് ടൂർണമെന്റിൽ അരങ്ങേറിയത്. ഓരോ മത്സരത്തിലും മികച്ച ടീം വർക്കും ആരോഗ്യകരമായ മത്സരവീര്യവും പ്രകടമായപ്പോൾ കാണികൾക്കും ആവേശകരമായ നിമിഷങ്ങൾ സമ്മാനമായി.

ഇൻഡൽ ഓട്ടോമോട്ടീവ്സ് ഗ്രൂപ്പ് എച്ച് ആർ ഹെഡ് കെ എസ് ഉണ്ണികൃഷ്‍ണൻ കിക്ക്-ഓഫ് നിർവഹിച്ച് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൈരളി ഫോർഡ് ഡിജിഎം വിവേക് രവീന്ദ്രൻ, കൈരളി ടൊയോട്ട സർവീസ് ഡിജിഎം പ്രമോദ് പി, കൈരളി ടൊയോട്ട എച്ച്ആർ മാനേജർ പോൾ ജോസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *