പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബീവറേജ് ഔട്ട്ലെറ്റിലെ ക്രൂര മർദ്ദനത്തിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കേസിൽ ആകെയുള്ളത് 5 പ്രതികളാണ്. ഇവരിൽ വിഷ്ണു, അനു രാജ് എന്നിവരാണ് അറസ്റ്റിൽ ആയത്. തൈക്കാട്ടുശ്ശേരി ബിവറേജ് ഔട്ട്ലെറ്റിന് മുന്നിലെ ഗുണ്ടാവിളയാട്ടത്തിനിടെ മദ്യം വാങ്ങാൻ വന്ന വയോധികന് ക്രൂരമർദനമേറ്റിരുന്നു. ലഹരിക്കടിമപ്പെട്ട യുവാക്കളായ ഗുണ്ടാസംഘമാണ് വയോധികനെ മർദിച്ച് അവശനാക്കിയത്. മദ്യം വാങ്ങാനെത്തിയ നിരവധിപേർ നോക്കിനിൽക്കെയായിരുന്നു ഈ ആക്രമണം. എന്നാൽ, അക്രമികളെ ഭയന്ന് ആരും പ്രതികരിക്കാൻ തയ്യാറായില്ല. ഔട്ട്ലെറ്റിന് മുന്നിൽ മദ്യം വാങ്ങാൻ എത്തുന്നവരിൽനിന്ന് ഗുണ്ടാപ്പിരിവ് നടത്തി പണം ആവശ്യപ്പെടുന്നതും, ഇത് നൽകാൻ വിസമ്മതിക്കുന്നവരെ ആക്രമിക്കുന്നതും പ്രദേശത്ത് പതിവാണ്.
Related Posts
ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; രക്ഷകരായി പോലീസ്
കൊട്ടാരക്കര: കൊട്ടാരക്കരയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ച് പോലീസ്. കയറിൽ തൂങ്ങിപ്പിടഞ്ഞ യുവാവിനെ ഉദ്യോഗസ്ഥർ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. കൊട്ടാരക്കര എസ്.ഐ…
യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് മിത്രനികേതൻ സ്വദേശി ഷിബിനും യുവതിയുമാണ് വെള്ളാണിക്കൽ…
‘സ്ട്രോങ് റും തുറന്നിട്ടില്ല’; UDF ആരോപണം തള്ളി കോഴിക്കോട് ജില്ലാ കളക്ടർ
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയതായി കോഴിക്കോട് ജില്ലാ കളക്ടര്…
