സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു

തിരുവനന്തപുരം: തുടർച്ചയായ രണ്ട് ദിവസങ്ങളിലെ വിലയിടിവിന് ശേഷം വീണ്ടും കുതിച്ചു കയറി സംസ്ഥാനത്തെ സ്വർണ വില. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയായി മാറി. ബുധനാഴ്ചയെ അപേക്ഷിച്ച് 600 രൂപയുടെ വർധനവാണ് പവന്റെ വിലയിൽ ഉണ്ടായിരിക്കുന്നത്. ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 13,230 രൂപ നൽകേണ്ടി വരും. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 75 രൂപയുടെ വർധനവ് ആണ് സംഭവിച്ചിരിക്കുന്നത്.

കുറച്ച് ദിവസങ്ങളായി ശാന്തമായിരുന്ന പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായതാണ് വിലയിൽ ചാഞ്ചാട്ടങ്ങൾക്ക് കാരണമായിട്ടുള്ളത്. യുദ്ധം ചെങ്കടലിലൂടെയും പേർഷ്യൻ ഗൾഫിലൂടെയും ഉള്ള എണ്ണ കയറ്റുന്നതിയെ കാര്യമായി ബാധിച്ചേക്കാം എന്ന ആശങ്ക വ്യാപകമായിട്ടുണ്ട്. ഒപ്പം അമേരിക്ക പലിശ നിരക്കിൽ മാറ്റമില്ലാതെ വായ്പ നയം പ്രഖ്യാപിച്ചത് വിപണികളെ എങ്ങനെ സ്വാധീനിക്കും എന്ന ആശങ്കയും വ്യാപകമാണ്. കൂടിയ വിലയോടൊപ്പം പണിക്കൂലി അടക്കമുള്ള അധിക തുകയും സ്വർണ്ണം വാങ്ങുന്നത് ദുഷ്‌കരമാക്കും.

Leave a Reply

Your email address will not be published. Required fields are marked *