‘പവർകട്ടും പെൻഷൻ മുടക്കവും’; സതീശൻ സർക്കാരിനെ പരിഹസിച്ച് കെ.ടി. ജലീൽ

മലപ്പുറം: വി ഡി സതീശന്‍ സര്‍ക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ് കെ ടി ജലീല്‍. യുഡിഎഫ് കാലത്തെ വിസ്മയപ്പൂരം എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് ജലീലിന്റെ പരിഹാസം. പവര്‍കട്ട്, സ്ത്രീ സുരക്ഷ പെന്‍ഷന്‍ നിര്‍ത്തലാക്കിയത്, കുണ്ടറ കസ്റ്റഡി മര്‍ദ്ദന ആരോപണം, സിജെപി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ നടത്തിയ പ്രതിഷേധ പരിപാടികളില്‍ കേസെടുത്തത് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ജലീല്‍ രംഗത്തെത്തിയത്. രണ്ട് മാസത്തിനുള്ളില്‍ ഉണ്ടായ നേട്ടങ്ങളുടെ പട്ടിക ഇനിയും നീളുമെന്നും ജലീല്‍ പരിഹസിച്ചു.

‘ UDF കാലത്തെ ‘വിസ്മയപ്പൂരം’, തലങ്ങും വിലങ്ങും പവര്‍കട്ട്, 18 ലക്ഷം സ്ത്രീകള്‍ക്കുള്ള സ്ത്രീ സുരക്ഷ പെന്‍ഷന്‍ നിര്‍ത്തി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിന് വരുമാന പരിധി വെച്ച് പൂട്ടിട്ടു, സര്‍ക്കാര്‍ ആശുപത്രികളില്‍ പവര്‍കട്ട് സമയത്ത് വെന്റുലേറ്റര്‍ ഓഫായി രോഗി മരിക്കുന്നു, മുഹമ്മദ് യാസീന്‍ എന്ന വിദ്യാര്‍ത്ഥിയെ പൊലീസ് തല്ലിച്ചതക്കുന്നു, മലപ്പുറത്തുകാരനെങ്കില്‍ വേറേ ചാപ്പ കുത്തി അകത്തിടുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നു, അങ്കണവാടികളില്‍ ബിരിയാണിയും നെയ്‌ച്ചോറും നിര്‍ത്തുന്നു, കുണ്ടറ സ്വദേശി പൊലീസ് മര്‍ദ്ദനത്തില്‍ മരിക്കുന്നു, ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊച്ചിയില്‍ നടന്ന സാംസ്‌കാരിക നായകരുടെ കൂട്ടായ്മയില്‍ പങ്കാളികളായ വേടന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നു’ തുടങ്ങി നീണ്ട ലിസ്റ്റാണ് ജലീല്‍ പങ്കുവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *