ആഗോള ജീവിത നിലവാര സൂചികയിൽ സ്ഥാനം പിടിച്ച് റിയാദ്

റിയാദ്: ആഗോള ജീവിത നിലവാര സൂചികയിൽ ഇടം പിടിച്ച് സൗദിയുടെ തലസ്ഥാനമായ റിയാദ്. ജനങ്ങളുടെ ജീവിതനിലവാരം ശാസ്ത്രീയമായി വിലയിരുത്തുന്ന ഗ്ലോബൽ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിലാണ് ഇടം നേടിയത്. വിവിധ മന്ത്രാലയങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് നേട്ടം.

റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി, ആരോഗ്യം, ക്ഷേമം, നഗരപരിസ്ഥിതി, ഭവനം, ഗതാഗതം, പൊതുസേവനങ്ങൾ, ഹരിത ഇടങ്ങൾ, സുരക്ഷ, ആരോഗ്യം, സാമ്പത്തിക-സാമൂഹിക ദൃഢത തുടങ്ങി വിവിധ മേഖലകളിലെ പ്രകടനമാണ് സൂചിക വിലയിരുത്തുന്നത്. റിയാദ് മേഖലാ മുനിസിപ്പാലിറ്റി, ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം സെന്റർ എന്നിവയുടെ സംയുക്ത ശ്രമ ഫലമായാണ് നഗരം ആഗോള തലത്തിൽ ശ്രദ്ധ നേടിയത്. നഗരാസൂത്രണത്തിലും, വികസനത്തിലും മികച്ച രീതികൾ സ്വീകരിക്കാനുള്ള സൗദിയുടെ പ്രതിബദ്ധതയാണ് നേട്ടം പ്രതിഫലിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *