ഇനി ടിക്കറ്റ് വേണ്ട; വാഫി മാളിൽ ഇനി ടിക്കറ്റില്ലാതെ പാർക്ക് ചെയ്യാം

ദുബൈ: ദുബൈയിലെ വാഫി മാളിൽ ടിക്കറ്റില്ലാത്ത പെയ്ഡ് പാർക്കിങ് ചെയ്യാനുള്ള സംവിധാനവുമായി പാർക്കോണിക്. സാലിക്ക് വഴി നേരിട്ട് പാർക്കിങ് ഫീസ് നൽകാൻ കഴിയുന്ന ഓട്ടോമാറ്റിക് പെയ്മെന്റ് സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. സൈൻ ബോർഡിനടുത്തുള്ള QR കോഡ് സ്കാൻ ചെയ്ത്കൊണ്ട് സന്ദർശകർക്ക് പാർക്കിങ് ഫീസ് അടയ്ക്കാം. മാളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോൾ തന്നെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യപ്പെടും. ഇനി ഫീസ് അടച്ചിട്ടില്ലെങ്കിൽ, വാഹനം മാളിൽ നിന്ന് പുറത്തുകടക്കുമ്പോൾ തുക ഓട്ടോമാറ്റിക്കായി ഡ്രൈവറുടെ സാലിക് അക്കൗണ്ടിൽ നിന്ന് ഈടാക്കുകയും ചെയ്യും. തിങ്കൾ മുതൽ വെള്ളി വരെയാണ് പാർക്കിങ് ഫീസ് ഈടാക്കുന്നത്. ആദ്യ 3 മണിക്കൂർ സൗജന്യമായിരിക്കും. 3 മുതൽ 4 മണിക്കൂർ വരെ 15 ദിർഹവും അതിനുശേഷമുള്ള ഓരോ അധിക മണിക്കൂറിനും 10 ദിർഹം വീതവുമാണ് പാർ​ക്കിങ് ചാർജ്. ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും. ക്യാഷ് പെയ്മെന്റോ പാർക്കിങ് മെഷീനുകളോ ഇവിടെ ഉണ്ടായിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *