മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റത്. പൈങ്കണ്ണൂര്‍ നിരപ്പില്‍ തെങ്ങും തോട്ടത്തില്‍ പ്രമോദ് – ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുമുള്ള ആണ്‍കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്.
വീടിന് ചേര്‍ന്നുള്ള പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികള്‍. മൂന്ന് വയസ്സുകാരന്റെ കൈകള്‍ക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ചു വയസ്സുകാരന്റെ കൈകള്‍ക്കും പൊള്ളലുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുട്ടികളുടെ ശരീരത്തില്‍ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബുധനാഴ്ചയോടെ ഇവ വലുതായി വന്നതിനെ തുടര്‍ന്ന് ആശുപത്രിയിൽ വേശിപ്പിക്കുകയായിരുന്നു. നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.
