തിരുവനന്തപുരം: എന്‍സിപി എ.കെ ശശീന്ദ്രന് വിഭാഗം – കോണ്‍ഗ്രസ് എസ് ലയന ചര്‍ച്ച നിര്‍ണായക ഘട്ടത്തില്‍. ഇരു വിഭാഗവും ചര്‍ച്ച ചെയ്ത് ഭരണഘടന കരട് തയ്യാറാക്കി തുടങ്ങി. യുവാക്കളെ ആകര്‍ഷിക്കുന്ന പുതിയ പാര്‍ട്ടിയാണ് ലക്ഷ്യമിടുന്നതെന്ന് മുന്‍ മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. ഈ ആശയത്തില്‍ ഒരു സംവിധാനമുണ്ടാകണമെന്ന കാര്യത്തില്‍ തങ്ങളും കോണ്‍ഗ്രസ് എസുമായി ഒരു പൊതുധാരണ ഇതിനോടകം തന്നെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്കിലും നോക്കിലും നടപ്പിലും ആശയത്തിലും എല്ലാം പുതുമ അനുഭവിക്കുന്ന ഒന്നായിരിക്കണം. അതിന് പര്യാപ്തമായ വിധത്തിലുള്ള ഒരു ഭരണഘടന തയാറാക്കേണ്ടതുണ്ട്. അത് സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. പുത്തന്‍ പ്രതീക്ഷകളുമായി മുന്നോട്ട് പോകുന്ന സമൂഹത്തിന് തൃപ്തികരമാം വിധമായിരിക്കണം നീക്കം. അതിന് വേണ്ടത് ഞങ്ങളോടൊപ്പം നില്ക്കുന്ന അണികളെ അത് കൃത്യമായി ബോധ്യപ്പെടുത്തുകയാണ്. നാളെ ഒരു സംശയം അവര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിുവസവും എ കെ ശശീന്ദ്രന് – രാമചന്ദ്രന് കടന്നപ്പള്ളി ചര്‍ച്ച നടന്നു എന്നാണ് വിവരം. ഇരുപാര്‍ട്ടികളും തമ്മിലുള്ള ചര്‍ച്ചകള്‍ തൃപ്തികരമെന്നാണ് എ. കെ ശശീന്ദ്രന് പറയുന്നത്. പുതിയ കാലത്തിന് പറ്റിയ പാര്‍ട്ടി ആണ് ലക്ഷ്യമെന്നും ശശീന്ദ്രന് വ്യക്തമാക്കി. വെറുതെ രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ ലയിക്കുക എന്നതില്‍ കാര്യമില്ല. പുതിയ കാലത്തെ വെല്ലുവിളി നേരിടാനുള്ള പാര്‍ട്ടിക്ക് വേണ്ടിയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.
