മാലിയിൽ ഭീകരാക്രമണ പരമ്പര; വെടിവെപ്പും സ്‌ഫോടനങ്ങളും

ബമാകോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഭീകരാക്രമണ പരമ്പര. മാലി തലസ്ഥാനമായ ബമാകോയിലും മധ്യ-ഉത്തര മേഖലകളിലെ സേവാരെ, കിഡാൽ, ഗാവ തുടങ്ങിയ നഗരങ്ങളിലുമാണ് ആക്രമണങ്ങൾ നടന്നത്. പ്രദേശിക സമയം ശനിയാഴ്ച രാവിലെയാണ് ആറുമണിയോടെയാണ് ആക്രമണം. ബമാകോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സൈനിക ക്യാമ്പിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും വെടിവെപ്പും സ്‌ഫോടനങ്ങളും ഉണ്ടായതായി മാലി സായുധ സേന സ്ഥിരീകരിച്ചു. അജ്ഞാതരായ ഭീകരവാദ ഗ്രൂപ്പുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം ആക്രമണം നടത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പോരാട്ടം തുടരുകയാണെന്നും ജനങ്ങൾ ശാന്തരായിരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

പ്രാദേശിക സമയം പുലർച്ചെ 6 മണിയോടെ ബമാകോയ്ക്ക് പുറത്തുള്ള പ്രധാന സൈനിക കേന്ദ്രമായ കാതി ബേസിന് സമീപം രണ്ട് ശക്തമായ സ്‌ഫോടനങ്ങൾ കേട്ടതായും പിന്നാലെ വെടിവെപ്പ് നടന്നതായും പ്രദേശവാസികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *