തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ 3,09,713 പേരാണ്. 1,64,241 പേർ സ്ത്രീകളും 1,45,468 പേർ പുരുഷന്മാരും 4 പേർ ട്രാൻസ്‌ജെൻഡറുകളുമാണ്. അതേസമയം, 1,148 പേരെ അന്തിമ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയപ്പോൾ 3,897 പേരെ ഉൾപ്പെടുത്തി. 38 തദ്ദേശ വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

മരണപ്പെട്ടതോ രാജിവെച്ചതോ അയോ​ഗ്യരാക്കപ്പെട്ടതോ ആയ 38 വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഉടൻ തന്നെ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കും. അതിന് മുന്നോടിയായിട്ടാണ് ഇപ്പോൾ അന്തിമ വോട്ടർ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോ​ഗികമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News