കൊല്ലം: കൊല്ലത്ത് നിരവധി വാഹങ്ങളിൽ ഇടിച്ചു നിർത്താതെ പോയ കാർ ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. കടയ്ക്കലിലാണ് സംഭവം. തിരുവനന്തപുരം വെള്ളലൂർ സ്വദേശിയായ ജയകൃഷ്ണൻ ആണ് അറസ്റ്റിലായത്. നിർത്താതെപോയ കാർ നാട്ടുകാർ പിന്തുടരുകയും പിടികൂടുകയുമായിരുന്നു. ഡ്രൈവർ മദ്യലഹരിയിലായിരുന്നു. മടത്തറ മുതൽ കടയ്ക്കൽ വരെ റോഡിൽ അമിത വേഗതയിലെത്തി നിരവധി വാഹനങ്ങളെ ഇടിച്ചു നിർത്താതെ പോവുകയായിരുന്നു. നാട്ടുകാർ തടഞ്ഞുവെച്ച ജയകൃഷ്ണനെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒപ്പം ഇയാളുടെ കാറും പിടിച്ചെടുത്തു.
Related Posts
ഡൽഹിയിലെ പ്രത്യേക പ്രതിനിധി ആകാൻ ആവശ്യപ്പെട്ടു; കെ വി തോമസ്
ഡൽഹി: തമിഴ്നാടിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ആകാൻ വിളി വന്നെന്ന് മുൻ കേന്ദ്രമന്ത്രി കെ വി തോമസ്. വിജയുടെ നിലപാട്…
സന്ദീപ് വാര്യർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ടയർ പൊട്ടി, വൻ ദുരന്തം ഒഴിവായി
മലപ്പുറം: തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ ദേശീയപാത 66-ൽ അപകടത്തിൽപ്പെട്ടു. വാഹനത്തിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ്…
വിദ്യാർത്ഥികൾക്ക് കരിയർ ദിശാബോധം നൽകാൻ ‘നെക്സ്റ്റ് ഫ്ലിക്സ്’; കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ പദ്ധതിക്ക് തുടക്കം
പാലക്കാട്: പാഠപുസ്തക പഠനത്തിനൊപ്പം വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം, തൊഴിൽ സാധ്യതകൾ, കരിയർ തിരഞ്ഞെടുപ്പ് എന്നിവയിൽ വ്യക്തമായ ദിശാബോധം നൽകുകയെന്ന ലക്ഷ്യത്തോടെ കണ്ണാടി…
