ഗൂഡല്ലൂരിൽ ഇന്നും നാളെയും ബന്ദ്; യാത്ര ഒഴിവാക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഓഗസ്റ്റ് 27,28 തീയതികളിൽ ഗൂഡല്ലൂർ വഴിയുള്ള യാത്ര ഒഴിവാക്കാൻ നിർദേശം പുറപ്പെടുവിച്ച് മലപ്പുറം ജില്ലാ കളക്ടർ. രണ്ടുപേരെ കൊന്നതായി സംശയിക്കുന്ന കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട്, ഗൂഡല്ലൂരിൽ 48 മണിക്കൂർ നീളുന്ന ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്. കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

‘ഗൂഡല്ലൂർ മണ്ഡലത്തിൽ ഓഗസ്റ്റ് 27, 28 തീയതികളിൽ പൂർണ്ണമായും പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ആളുകൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണം.പണിമുടക്ക് അറിയാതെ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ ഇതുവഴി എത്തി വലിയ തോതിലുള്ള ഗതാഗതക്കുരുക്കും ഇതോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്ന സാഹചര്യത്തിലാണ് നിർദ്ദേശം’ മലപ്പുറം ജില്ലാ കളക്ടർ വിനയ് ഗോയൽ അറിയിച്ചു. അവധിക്കാലമായതിനാൽ ഊട്ടിയിലേക്കും മൈസൂരുവിലേക്കും കേരളത്തിൽനിന്ന് നിരവധി ആളുകൾ ഗൂഡല്ലൂർ വഴി യാത്ര ചെയ്യുന്നുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News