ബുധനാഴ്ച മുതൽ സംസ്ഥാത്ത് മഴയെത്തും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കണ്ണൂർ, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാത്ത് വർധിച്ചുവരുന്ന ചൂടിന് ആശ്വാസമായാണ് രണ്ടു ദിവസങ്ങൾക്കു ശേഷം വേനൽമഴയെത്തിയേക്കുമെന്ന വാർത്ത വന്നിരിക്കുന്നത്.

അതേസമയം ഇടുക്കി, വയനാട്, ഒഴികെയുള്ള 12 ജില്ലകളിൽ താപനിലയുമായി ബന്ധപ്പെട്ട യെല്ലോ അലേർട്ട് ഇന്നും നൽകിയിട്ടുണ്ട്. ജാഗ്രത തുടരണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് നിരവധി പേർക്ക് സൂര്യതാപമേറ്റതായി റിപ്പോർട്ടുകളുണ്ട്.

മലയോര മേഖലകളിൽ വരും ദിവസങ്ങളിൽ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് വിവരം. ബുധനാഴ്ച മുതൽ വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. അതേസമയം പത്തനംതിട്ട, കോട്ടയം ജില്ലകളിൽ വരുന്ന വ്യാഴാഴ്ച യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണം.

Leave a Reply

Your email address will not be published. Required fields are marked *