ട്രാൻസ്ഫോർമർ അഴിമതി കേസിൽ അന്വേഷണം സിബിഐക്ക് വിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ട്രാൻസ്ഫോർമർ അഴിമതി കേസിൽ അന്വേഷണം സിബിഐക്ക് വിട്ടു. മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ടെണ്ടർ ക്രമക്കേടിൽ 397 കോടിയുടെ നഷ്ടം ഖജനാവിന് ഉണ്ടായെന്നാണ് പരാതി.

അഴിമതി വിരുദ്ധ സംഘടന അറപ്പോർ ഇയക്കം ആണ് ഹർജി നൽകിയത്. 2021നും 2023നും ഇടയിൽ ബാലാജി വൈദ്യുതിമന്ത്രി ആയിരിക്കെ നടന്ന ഇടപാടിലാണ് പരാതി. ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചിന്റേതാണ് ഉത്തരവ്. വിജിലൻസ് രേഖകൾ രണ്ടാഴചയ്ക്കുള്ളിൽ സിബിഐക്ക് കൈമാറണമെന്നും കോട‌തി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *