മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ സൈജു കുറുപ്പിന്റെ ‘ഭരതനാട്യം 2

കൊച്ചി : സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം 2: മോഹനിയാട്ടം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്നു. ആദ്യഭാഗം തീയറ്ററിൽ പരാജയം ആകുകയും, രണ്ടാം ഭാഗം ഹിറ്റ്‌ ആവുകയും ചെയ്യുന്നത് മലയാളത്തിൽ ആദ്യമായല്ല, പക്ഷേ ഭരതനാട്യം തീയറ്ററിൽ ഇറങ്ങിയപ്പോൾ ആൾ ഇല്ലാതെ ഷോ ക്യാൻസൽ ആയതാണെങ്കിൽ, ‘ഭരതനാട്യം 2 മോഹിനിയാട്ടം’ ഹൗസ്ഫുൾ ഷോകളുമായി മുന്നേറുമ്പോൾ അത് ഇരട്ടി മധുരമാണ്. ആഗോള കളക്ഷനിൽ ഇതുവരെ 40 കോടിയോളം രൂപയും ചിത്രം സ്വന്തമാക്കിയിരുന്നു.

സൈജു കുറുപ്പിന്റെ 150 ആം ചിത്രം എന്ന പ്രത്യേകതയും മോഹിനിയാട്ടത്തിന് ഉണ്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭരതൻനായരുടെ മരണശേഷവും അദ്ദേഹം മുൻപ് ഉണ്ടാക്കി വെച്ച വേറെ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ശശിധരന്റേയും, കുടുംബാഗങ്ങളുടെയും പരിശ്രമവും, സംശയം വിട്ടുമാറാത്ത ചിലരെക്കൊണ്ട് ബുദ്ധിമുട്ടുകയും ചെയ്യുന്ന അവരുടെ അവസ്ഥയും ആണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്.

കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്‌, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ്‌ ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവാരാണ് പ്രധാന കഥാപാത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *