പി സി ജോർജിന് പോലും എന്നെ പറ്റി മോശം അഭിപ്രായമില്ല, ഷോൺ കുറച്ച് ഓവറാണ്; ജി.സുധാകരൻ

ആലപ്പുഴ: മാസപ്പടി കേസിലെ ഡയറിയിലെ പേരിനെ കുറിച്ച് അറിയില്ലെന്ന് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. കേസിന്റെ പ്രാധാന്യം കളയാൻ അനാവശ്യ പേരുകൾ എഴുതി ചേർക്കുകയാണ്. ഷോൺ ജോർജ് എന്താ ധരിച്ചിരിക്കുന്നത്. എന്നെ പറ്റി പി സി ജോർജിന് പോലും മോശം അഭിപ്രായമില്ല. ഷോണ്‍ പറയുന്ന ചില കാര്യങ്ങള്‍ ശരിയാണെന്ന് തോന്നിയിട്ടുണ്ട് എന്നാല്‍ അയാള്‍ കുറച്ച് ഓവറാണെന്നും സുധാകരന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളൊക്കെ പറഞ്ഞ് ജനങ്ങള്‍ക്ക് മുന്നില്‍ സജീവമായി നില്‍ക്കാനാകും ശ്രമം.

ഷോണ്‍ ജോര്‍ജിന് എടുത്ത് പറയാനുള്ള രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ല. എന്റെ പേര് അയാള്‍ എഴുതി ചേര്‍ത്തതാകും. യഥാര്‍ത്ഥത്തില്‍ കാശ് വാങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമമായിരിക്കും നടക്കുന്നതെന്നും ജി സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഞാൻ മാനനഷ്ടത്തിന് കേസ് കൊടുക്കുന്നില്ല, ലിസ്റ്റ് പുറത്തു വിട്ടയാൾക്ക് മാനം ഉണ്ടെങ്കിൽ അല്ലെ കേസ് വേണ്ടതുള്ളൂ എന്നും ജി. സുധാകരൻ പറഞ്ഞു.

കരിമണൽ ഖനനം നടത്താൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് ശശിധരൻ കർത്ത വന്നു കണ്ടിരുന്നു. സമ്മതിക്കില്ലെന്ന് പറഞ്ഞു. പാർട്ടിക്ക് ഫണ്ട് നൽകാമെന്നു പറഞ്ഞു. വേണ്ടെന്ന് പറഞ്ഞു. അത് അനുവദിക്കാന്‍ കഴിയില്ലെന്ന മറുപടി അപ്പോള്‍ തന്നെ നല്‍കിയെന്നും പിന്നീടൊരിക്കലും കര്‍ത്ത തന്നെ സമീപിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *