കൊല്ലത്ത് അമിത്ഷായ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൊല്ലത്ത് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിഷേധം. അമിത്ഷായ്ക്ക് നേരേ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തി. എസ്ഐആർ വിഷയത്തിലായിരുന്നു പ്രതിഷേധം നടന്നത്. ബിനു ചുള്ളിയലിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി. വൻ സുരക്ഷാ വീഴ്ച്ചയുൾപ്പെടെയുള്ള കാര്യങ്ങൾ വിഷയത്തിൽ സംഭവിച്ചു. യൂത്ത് കോൺഗ്രസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച്ബിജെപി പ്രവർത്തകർ. വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണായിരുന്നു പ്രതിഷേധം. കുണ്ടറയിൽ ‘സഹ്കാർ സമൃദ്ധി’ പദ്ധതികളുടെ ഉത്ഘാടനം അദ്ദേഹം നിർവഹിക്കും.

മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷ പരിപാടിയിലും പങ്കെടുക്കും. വള്ളിക്കാവിലെ അമൃതപുരിയിലെ പൊതു സമ്മേളനത്തിലും പങ്കെടുക്കും. ഉച്ചയ്ക്ക് ആശ്രാമം മൈതാനത്ത് എത്തിയ അമിത് ഷാ കുണ്ടറ മുളവനയിലെ പവിത്രം കൺവെൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാകർഷക വർഷാചരണവുമായി ബന്ധപ്പെട്ട് ‘സഹകരണത്തിലൂടെ സമൃദ്ധി (സഹ്കാർ സേ സമൃദ്ധി) ‘ പരിപാടിയിൽ പങ്കെടുക്കും.

ജില്ലയിലെ സഹകരണ മേഖലയിലെ സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭത്തിന്റെ ഉദ്ഘാടനം അമിത് ഷാ നിർവഹിക്കും. പിന്നീടു മാതാ അമൃതാനന്ദമയി മഠത്തിലേക്ക് തിരിക്കും. വൈകീട്ട് നാലോടെ ആശ്രാമം ഹെലിപ്പാഡിൽനിന്നു ഹെലികോപ്ടറിൽ വള്ളിക്കാവ് ആശ്രമത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി വൈകീട്ട് 5.45 വരെ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കും.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News