ഹോങ്കോങ് സിക്സസ് ടൂർണമെന്റ്; ഭുവനേശ്വർ ഇന്ത്യൻ ടീമിനെ നയിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹോങ്കോങ് സിക്സസ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ നയിക്കും. ഒക്ടോബർ 30 മുതൽ നവംബർ ഒന്ന് വരെയാണ് ടൂർണമെന്റ്. ഭുവനേശ്വർ കുമാർ അടക്കം ഐപിഎല്ലിലെ താരനിരയുമാണ് ഇന്ത്യ ഇറങ്ങുന്നത്. ടൂർണമെന്റിൽ 6 ഓവർ വീതമാണ് രണ്ട് ടീമുകളും കളിക്കുക. 6 താരങ്ങളായിരിക്കും ഒരു ടീമിൽ. ഫൈനൽ പോരാട്ടം മാത്രം 8 ഓവർ കളിക്കും. എട്ട് മുൻനിര ക്രിക്കറ്റ് രാജ്യങ്ങളും നാല് അസോസിയേറ്റ് അം​ഗങ്ങളും ഉൾപ്പെടെ ടൂർണമെന്റിൽ 12 ടീമുകളാണ് മുഖാമുഖം വരുന്നത്.

ക്രുണാൽ പാണ്ഡ്യ, ശശാങ്ക് സിങ്, രാ​ഹുൽ തേവാടിയ, നിതീഷ് റാണ, രാഹുൽ ത്രിപാഠി, ടി നടരാജൻ എന്നിവരാണ് ടീമിലെ മറ്റ് അം​ഗങ്ങൾ.കഴിഞ്ഞ വർഷം ആദ്യ മത്സരത്തിൽ ഇന്ത്യ 2 റൺസിന്റെ നാടകീയ വിജയം സ്വന്തമാക്കി. എന്നാൽ പിന്നീട് ആ മികവ് തുടരാനായില്ല. മറ്റ് ടീമുകളോട് തോറ്റ് ഇന്ത്യ ടൂർണമെന്റിൽ നിന്നു പുറത്തായി. ഇത്തവണ മികച്ച മുന്നേറ്റമാണ് ടീം പ്രതീക്ഷിക്കുന്നത്. നിലവിലെ ചാംപ്യൻമാർ പാകിസ്താനാണ്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News