തൃശ്ശൂർ: തൃശ്ശൂർ ആനക്കലിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. അവണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ തൃശ്ശൂരിലെ ഭർതൃവീട്ടിലാണ് കൊലപാതകം നടന്നത്. രാവിലെ മുറിയിൽ വെച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു ശിവപ്രസാദ്. ശിവപ്രസാദിന്റെ അമ്മ നിലവിളിച്ചതിനെ തുടർന്ന് അയൽക്കാർ ഓടിയെത്തി. ഉണ്ണിമായയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയിൽ;ല. കൊലയ്ക്ക് ശേഷം വീടുവിട്ട്പോയ ശിവപ്രസാദിനെ അയ്യന്തോളിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശിവപ്രസാദിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Related Posts
കുവൈത്തിൽ വൻ ലഹരിവേട്ട; നാല് പ്രവാസികൾ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിവേട്ട. മയക്കുമരുന്നും നിരോധിത ഗുളികകളും വിദേശ മദ്യവും പിടികൂടി. മയക്കുമരുന്ന് കടത്തിനും വിപണനത്തിനുമെതിരെ സുരക്ഷാ…
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, ബംഗ്ലാദേശ് സ്വദേശി പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. വാണിജ്യ അടിസ്ഥാനത്തിൽ മയക്കുമരുന്നും ഉത്തേജക ഗുളികകളും കൈവശം വെയ്ക്കുകയും വിതരണം ചെയ്യുകയും…
ഫോർട്ട് കൊച്ചി ബീച്ചിൽ വിനോദസഞ്ചാരികളുടെ ബാഗ് മോഷ്ടിച്ച കേസ്: പ്രതി പോലീസ് പിടിയിൽ
കൊച്ചി: ഫോർട്ട് കൊച്ചി മിഡിൽ ബീച്ചിൽ വിനോദസഞ്ചാരികളുടെ മൊബൈൽ ഫോണും വിലപിടിപ്പുള്ള രേഖകളും അടങ്ങിയ ഹാൻഡ് ബാഗ് മോഷ്ടിച്ച സംഭവത്തിൽ…
