സിജെപി പ്രതിഷേധം; ഡൽഹി മെട്രോ 57 സ്റ്റേഷനുകൾ അടച്ചിടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനതാ പാർട്ടി ഇടത് വിദ്യാർത്ഥി സംഘടനകളുമായി ചേർന്ന് നാളെ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനം. വെള്ളിയാഴ്ച രാത്രി ഒമ്പത് മണി മുതൽ സ്റ്റേഷനുകൾ അടച്ചിടുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. നഗരത്തിലെ ക്രമസമാധാന സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിനും വലിയ ജനക്കൂട്ടം രൂപപ്പെടുന്നത് ഒഴിവാക്കുന്നതിനുമായി പൊലീസിന്റെ നിർദേശപ്രകാരമാണ് നടപടി.

സെൻട്രൽ ഡൽഹിയിലും പ്രധാന സർക്കാർ ഭരണകേന്ദ്രങ്ങൾക്ക് സമീപവുമുള്ള മെട്രോ സ്റ്റേഷനുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. അടച്ചിടുന്ന സ്റ്റേഷനുകളിൽ മെട്രോ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. യാത്രക്കാർക്ക് ഈ സ്റ്റേഷനുകളിലൂടെ അകത്തേക്ക് പ്രവേശിക്കാനോ പുറത്തേക്ക് ഇറങ്ങാനോ അനുമതിയുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം, നിശ്ചിത സ്റ്റേഷനുകളിൽ മെട്രോ ലൈനുകൾ മാറിക്കയറുന്നതിനുള്ള സൗകര്യം തുടർന്നും ലഭ്യമാകും.

പ്രതിഷേധക്കാർ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കും മാർച്ച് സംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകൾ അടച്ചിടുന്നതിനൊപ്പം ഡൽഹിയുടെ പ്രധാന അതിർത്തി മേഖലകളിലും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

അപ്രതീക്ഷിതമായി ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങൾ രാത്രികാല യാത്രക്കാരെയും ജോലി കഴിഞ്ഞ് മടങ്ങുന്ന ജീവനക്കാരെയും ബാധിച്ചേക്കും. അതിനാൽ യാത്രക്കാർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മെട്രോ സർവീസുകളുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകളും തത്സമയ വിവരങ്ങളും അറിയാൻ ഡൽഹി മെട്രോയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളും മൊബൈൽ ആപ്പും പരിശോധിക്കണമെന്നും യാത്രക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News