പുലിമുരുകൻ ഫെയിം അജാസ്, ബിബിൻ ജോർജ്, ഭഗത് മാനുവൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോജൻ ജോയ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ബ്ലാക്ക് ബോർഡ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ പൂർത്തിയായി.
ഇടമനശ്ശേരിയിൽ മൂവീസിന്റെ ബാനറിൽ ഷൈജോ അഗസ്റ്റിനാണ് ചിത്രം നിർമിക്കുന്നത്. ഇർഷാദ് അലി, ജയകൃഷ്ണൻ, ടോണി, ഡോ. രജിത്ത് കുമാർ, കിരൺ, അജിത് കൂത്താട്ടുകുളം, ജിബിൻ ജോണി, പ്രജീപ്, റോഷൻ, ആർച്ച, നീന കുറുപ്പ്, മായ, സഞ്ജു രാമപുരം, സോബി കുളമാക്കൽ, സന്തോഷ്, ബേബി രാമപുരം, സണ്ണി സ്കറിയ, സെബാസ്റ്റ്യൻ സെബാനോ തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
കനകരാജ് പല്ലേരിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സോജൻ ജോയും ഡോ. ശ്യാം സഹാലും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. വയലാർ ശരത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ എന്നിവർ എഴുതിയ വരികൾക്ക് സ്റിൽജു അർജുൻ സംഗീതം പകരുന്നു. വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, സിത്താര, മഹിമ വിനേഷ്, പ്രിയ ശ്രീ എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു.
സുമേഷ് മുത്തൂറ്റാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ജോസ് അരുകാലിൽ എഡിറ്റിംഗും അനുക്കുട്ടൻ ഏറ്റുമാനൂർ പ്രോജക്ട് ഡിസൈനും നിർവഹിക്കുന്നു. ദിനിൽ എ. ബാബു ചീഫ് അസോസിയേറ്റ് ഡയറക്ടറായും അമൽ ബോണി മാത്യു അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. എൻ.കെ. ദേവരാജാണ് പ്രൊഡക്ഷൻ കൺട്രോളർ.
മേക്കപ്പ്: ജിജു കൊടുങ്ങല്ലൂർ, രതീഷ് പുൽപ്പള്ളി. വസ്ത്രാലങ്കാരം: സുകേഷ് താനൂർ. കലാസംവിധാനം: ഗ്ലാട്ടൻ പീറ്റർ. ആക്ഷൻ: റോബിൻ ടോം. നൃത്തസംവിധാനം: ബിനീഷ് കെ. പീതാംബരൻ. സ്റ്റിൽസ്: ജയപ്രകാശ് അതളൂർ. ഡിസൈൻസ്: വിഷ്ണു ആർ. ഗോവിന്ദ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർ: ജെസ്റ്റിൻ രാജൻ. പി.ആർ.ഒ: എ.എസ്. ദിനേശ്.


