സിറ്റി ലൈറ്റ് ടിവിയും ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയനും (IRMU) സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ ഷോർട്ട്ഫിലിം ഫെസ്റ്റിവലിലെ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ അവിര റെബേക്ക ചെയർമാനായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
‘തൊണ്ടി’ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. ‘റിവേർബ്’ ആണ് മികച്ച രണ്ടാമത്തെ ചിത്രം. ‘ട്ട’ എന്ന ചിത്രത്തിലൂടെ ആൽബർട്ട് ചാൾസ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.
‘ഇനി ഒരാൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആസാദ് കണ്ണാടിക്കൽ മികച്ച നടനായും ‘റൂഹ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് റസിയ മിയ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ‘ഉപ്പുമാങ്ങ’യുടെ തിരക്കഥയ്ക്ക് എ.എസ്. ദാസൻ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടി.
‘ഉള്ളറ’യിലൂടെ സുജേഷ് ഉദിനൂർ മികച്ച ഛായാഗ്രാഹകനായും രതീഷ് മോഹൻ മികച്ച എഡിറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. ‘ഇനി ഒരാൾ’ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് സാജൻ കെ. റാമിനാണ് പുരസ്കാരം.
ഫെസ്റ്റിവലിലെ മറ്റ് വിഭാഗങ്ങളിലെ അവാർഡുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.



