രാഹുൽ ഗാന്ധി തള്ളിയിട്ടില്ലെന്ന് ഡി.കെ. ശിവകുമാർ; അധികാരഗർവം മാറിയില്ലെന്ന് തേജസ്വി സൂര്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബം​ഗളൂരു:: ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാർച്ചിനിടെ രാഹുൽ ഗാന്ധി തന്നെ തള്ളിമാറ്റിയിട്ടില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വലിയ ജനക്കൂട്ടം ഉണ്ടായിരുന്നതിനാൽ തൊട്ടുപിന്നാലെ വന്ന വാഹനത്തിൽ കയറാൻ രാഹുൽ ഗാന്ധി നിർദേശിക്കുകയായിരുന്നുവെന്നും അത് തന്നോടുള്ള കരുതലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ബിജെപി വ്യാജപ്രചാരണം നടത്തുകയാണെന്നും ശിവകുമാർ ആരോപിച്ചു.

ദില്ലിയിൽ നടന്ന പ്രതിഷേധത്തിനിടെ ആരും തന്നെ തള്ളിയിട്ടില്ലെന്ന് ശിവകുമാർ പറഞ്ഞു. ബിജെപിക്ക് തന്നോട് അളവറ്റ സ്നേഹമാണെന്നും അതുകൊണ്ടാണ് വ്യാജപ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ശിവകുമാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം, രാഹുൽ ഗാന്ധി ശിവകുമാറിന്റെ വസ്ത്രത്തിൽ പിടിച്ചുവലിച്ചുവെന്നും കോൺഗ്രസ് രാജവംശത്തിന്റെ അധികാരഗർവം അവസാനിച്ചിട്ടില്ലെന്നും ബിജെപി നേതാവും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ ആരോപിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വിമാനത്താവളത്തിൽവെച്ച് കർണാടക മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീലിനെ സ്ഥാനത്തുനിന്ന് നീക്കുന്നതായി പ്രഖ്യാപിച്ച സംഭവത്തെ പരാമർശിച്ചായിരുന്നു തേജസ്വി സൂര്യയുടെ വിമർശനം.

വീരേന്ദ്ര പാട്ടീലിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയ സംഭവവും ഇപ്പോൾ രാഹുൽ ഗാന്ധി ശിവകുമാറിന്റെ കുർത്തയിൽ പിടിച്ചുവലിച്ച സംഭവവും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വത്തിന്റെ അധികാരഗർവം മാറിയിട്ടില്ലെന്ന് തേജസ്വി സൂര്യ എക്സിൽ കുറിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കർണാടകത്തിലെ ബിജെപി നേതാക്കളും കോൺഗ്രസിനെതിരെ രംഗത്തെത്തി. ശിവകുമാറിനെ രാഹുൽ ഗാന്ധിയുടെ അടുത്തേക്ക് പോകുന്നതിൽനിന്ന് തടയുകയും ക്രൂരമായി തള്ളിമാറ്റുകയും ചെയ്തത് കർണാടകയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കന്നഡികർ രാഹുൽ ഗാന്ധിയോടും കോൺഗ്രസ് പാർട്ടിയോടും ക്ഷമിക്കില്ലെന്നും ബിജെപി കർണാടക ഘടകം എക്സിൽ കുറിച്ചു.

രാഹുൽ ഗാന്ധി ശിവകുമാറിനെ തള്ളിയെന്ന ആരോപണം ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് സംഭവം തള്ളിക്കൊണ്ട് ശിവകുമാർ തന്നെ രംഗത്തെത്തിയത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News