മമതാ ബാനർജിയെ ആക്രമിക്കാൻ ശ്രമിച്ച് യുവതി; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിക്കെതിരെ ആക്രമണശ്രമമുണ്ടായെന്ന് പരാതി. ചൊവ്വാഴ്ച വൈകിട്ട് കാലിഘട്ടിലെ വസതിക്ക് പുറത്തുവെച്ച് യുവതി മമതയ്ക്ക് നേരെ പാഞ്ഞടുക്കുകയും കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. സംഭവത്തിൽ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോലാ സെൻ നൽകിയ പരാതിയിലാണ് ആക്രമണശ്രമത്തെക്കുറിച്ച് പരാമർശിക്കുന്നത്. മമത വീടിന് പുറത്തിറങ്ങിയപ്പോൾ പൊലീസിന്റെ സിവിക് വളണ്ടിയറായ തനിഷ്ത സഹ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിലെ ആരോപണം. മമതയുടെ ബന്ധുവാണെന്ന് അവകാശപ്പെട്ടെത്തിയ യുവതി അസഭ്യം പറയുകയും കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

ഇസഡ് പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിക്ക് നേരെ ഇത്തരമൊരു സംഭവമുണ്ടായത് സുരക്ഷാവീഴ്ചയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. മമത ബാനർജിക്ക് നേരെയുള്ള സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായും പാർട്ടി വക്താവ് സാകേത് ഗോഖലെ പ്രതികരിച്ചു. ബിജെപിക്കെതിരായ മമതയുടെ രാഷ്ട്രീയ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സംശയമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സംഭവത്തിന് പിന്നിൽ ബിജെപിക്ക് പങ്കുണ്ടെന്ന ആരോപണത്തിന് സ്ഥിരീകരണമില്ല.

അതേസമയം, മമതയുടെ വസതിക്ക് പുറത്ത് യുവതിയുമായി വാക്കേറ്റമുണ്ടായെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ യുവതിയെ കസ്റ്റഡിയിലെടുത്തെന്നുമാണ് പൊലീസിന്റെ വിശദീകരണം. അനുസുഹ സാഹ എന്നാണ് യുവതിയുടെ പേരെന്നും 38 വയസ്സുണ്ടെന്നും പൊലീസ് അറിയിച്ചു.

യുവതിയുടെ കൈവശം കത്തിയുണ്ടായിരുന്നോ എന്ന കാര്യത്തിൽ പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. തൃണമൂൽ നേതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായോ, ആക്രമണശ്രമം നടന്നോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണത്തിനുശേഷമേ വ്യക്തത വരൂ.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News