ശബരിമല മുറി ബുക്കിങ്ങിൽ ക്രമക്കേടുണ്ടോ? വിജിലൻസ് പരിശോധനയ്ക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ മുറികൾ ഓൺലൈനായി അതിവേഗം ബുക്ക് ചെയ്ത സംഭവത്തിൽ ക്രമക്കേടുണ്ടോയെന്ന് പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദർശനത്തിന് എത്തുന്ന ഭക്തർക്ക് പകരം ഏജൻസികൾ മുറികൾ ബുക്ക് ചെയ്തെന്ന പരാതികളും പരിശോധിക്കും. യഥാർഥത്തിൽ ദർശനത്തിന് എത്തുന്നവരല്ല മുറികൾ ബുക്ക് ചെയ്തതെന്ന് കണ്ടെത്തിയാൽ ബുക്കിങ് റദ്ദാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

നിലവിൽ ശബരിമല സന്നിധാനത്ത് 400 മുറികളാണ് ഓൺലൈനായി ബുക്ക് ചെയ്യാൻ സൗകര്യമുള്ളത്. ഈ മാസം ആദ്യം മുതലാണ് മുറികളുടെ ബുക്കിങ് പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയത്. തുലാമാസ പൂജ മുതൽ 400 മുറികളും ഓൺലൈൻ വഴി ബുക്ക് ചെയ്ത് ഉപയോഗിക്കാമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ അറിയിപ്പ്.

നേരത്തെ 190 മുറികൾ മാത്രമാണ് ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ അനുവദിച്ചിരുന്നത്. ശേഷിച്ച 310 മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയാണ് ഭക്തർക്ക് അനുവദിച്ചിരുന്നത്. പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസായി ഉപയോഗിക്കുന്ന ശബരി ഗസ്റ്റ് ഹൗസിലെ പത്ത് മുറികൾക്കും ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിരുന്നു.

പുതിയ സംവിധാനം നിലവിൽ വന്നതോടെ മുറികൾ വേഗത്തിൽ ബുക്ക് ചെയ്യപ്പെട്ടത് എങ്ങനെയെന്നും ഇതിന് പിന്നിൽ ഇടനിലക്കാരുടെ ഇടപെടലുണ്ടോയെന്നുമാണ് പരിശോധിക്കുന്നത്. എന്നാൽ, ബുക്കിങ്ങിൽ തട്ടിപ്പ് നടന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, സന്നിധാനത്ത് അരവണ നിർമാണം പുനരാരംഭിച്ചതായും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. തുലാമാസ പൂജയ്ക്കായി അഞ്ച് ലക്ഷം ടിൻ അരവണ കരുതിവെക്കാനാണ് ലക്ഷ്യമിടുന്നത്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News