ചിറയിൻകീഴിൽ കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവ്; സംഭവം വിവാദത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ചിറയിൻകീഴിൽ കെഎസ്ആർടിസി ബസ് സർവീസ് ഉദ്ഘാടനം ചെയ്തത് മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവ് കൃഷ്ണകുമാർ. ഉദ്ഘാടനം നിർവഹിക്കാൻ നിശ്ചയിച്ചിരുന്നത് രമ്യാ ഹരിദാസ് എംഎൽഎയെയായിരുന്നു. എന്നാൽ എംഎൽഎ എത്താത്തതിനെ തുടർന്ന് കൃഷ്ണകുമാർ ബസ് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങൾ കൃഷ്ണകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് വിഷയം ശ്രദ്ധ നേടിയത്.

വിവിധ ജനപ്രതിനിധികളുടെയും പഞ്ചായത്ത് അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ജനപ്രതിനിധികൾ എത്തിയിരുന്നിട്ടും മന്ത്രി ഭർത്താവ് തന്നെ ഉദ്ഘാടനം നിർവഹിച്ചതാണ് ചർച്ചയായത്. സാധാരണയായി എംഎൽഎ എത്താത്ത സാഹചര്യത്തിൽ മറ്റൊരു ജനപ്രതിനിധിയെക്കൊണ്ടാണ് ഇത്തരം ചടങ്ങുകൾ ഉദ്ഘാടനം ചെയ്യിക്കാറുള്ളതെന്ന വിമർശനവും ഉയരുന്നുണ്ട്.

‘മുൻ സിൻഡിക്കേറ്റ് അംഗം’ എന്ന വിശേഷണത്തോടെയാണ് കൃഷ്ണകുമാർ ഫേസ്ബുക്കിൽ ചിത്രങ്ങൾ പങ്കുവെച്ചത്. സംഭവത്തിൽ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News