പ്രണയചിത്രം ‘പ്രേംപാറ്റ’ നവംബർ 27ന് തിയറ്ററുകളിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോളേജ് എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയചിത്രം ‘പ്രേംപാറ്റ’ നവംബർ 27ന് തിയറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. ജോമോൻ ജ്യോതിർ, സാഫ് ബോയ്, ജുനൈസ് വി.പി., നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ്, വിഘ്നേഷ് വി.ക്യു., റയാൻ എൻ.ടി.പി., സൽമാനുൽ ഫാരിസി തുടങ്ങിയ യുവതാരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഇവർക്കു പുറമെ നാൽപ്പതോളം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

‘ആയിഷ’, ‘ED’ എന്നീ ചിത്രങ്ങൾക്കുശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രേംപാറ്റ’. സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, ഇർഷാദ്, തസ്നി ഖാൻ, അശ്വിൻ വിജയൻ, വി.പി. കുഞ്ഞികൃഷ്ണൻ, സനേഷ് ഗിന്നസ്, ഉണ്ണിരാജ, ബിപിൻ പെരുമ്പള്ളി, അനീഷ് നന്ദഗോപാൽ, സരസ ബാലുശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

വായനക്കാർക്കിടയിൽ ശ്രദ്ധേയനായ ലിജീഷ് കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം അങ്കിത് മേനോനാണ്. സഹനിർമാതാവ് കൂടിയായ അങ്കിത് മേനോന്റെ സംഗീതത്തിന് സുഹൈൽ എം. കോയയും മുത്തുവും ചേർന്നാണ് വരികൾ എഴുതുന്നത്. ഛായാഗ്രഹണം രെണദിവെയും എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസുമാണ്.

കലൈ കിംഗ്സണാണ് സംഘട്ടനസംവിധാനം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടിയും വസ്ത്രാലങ്കാരം സമീറ സനീഷും നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസി, മേക്കപ്പ് സുധി സുരേന്ദ്രൻ, നൃത്തസംവിധാനം പ്രസന്ന മാസ്റ്റർ, ആർട്ട് ഡയറക്ടർ ശ്രീജു എസ്., സൗണ്ട് ഡിസൈൻ വിഷ്ണു സുജാതൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

അനീഷ് നന്ദിപുലം പ്രൊഡക്ഷൻ കൺട്രോളറായും സുഹൈൽ എം. ചീഫ് അസോസിയേറ്റായും പ്രവർത്തിക്കുന്നു. എക്സ് ആൾട്ട് സ്റ്റുഡിയോസാണ് വിഎഫ്എക്സ് നിർവഹിക്കുന്നത്. മഞ്ജു ഗോപിനാഥ് പിആർഒയും സെറീൻ ബാബു, അമൽ സി. സദർ എന്നിവർ സ്റ്റിൽ ഫോട്ടോഗ്രാഫർമാരുമാണ്. മാഡിസം ഡിജിറ്റലാണ് പബ്ലിസിറ്റി നിർവഹിക്കുന്നത്. യെല്ലോ ടൂത്ത്സ് ഡിസൈനുകളും ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ് ഡിജിറ്റൽ മാർക്കറ്റിംഗും കൈകാര്യം ചെയ്യുന്നു. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News