ഗ്യാനേഷ് കുമാറിനെതിരായ സമരം: ഐസയ്ക്ക് രാഹുൽ ഗാന്ധി പ്രാധാന്യം നൽകിയതിൽ ഇന്ത്യാ സഖ്യത്തിൽ അതൃപ്തിയെന്ന് റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ഐസ നേതാവ് നേഹ ബോറയ്ക്ക് രാഹുൽ ഗാന്ധി പ്രാധാന്യം നൽകിയതിൽ കോൺഗ്രസിലും ഇന്ത്യാ സഖ്യത്തിലും അതൃപ്തിയെന്ന് റിപ്പോർട്ട്. സമരരംഗത്തുള്ള യൂത്ത് കോൺഗ്രസ്, എൻഎസ്‌യു നേതാക്കളെ അവഗണിച്ചുവെന്നാണ് ഉയരുന്ന പരാതി. ഇന്ത്യാ സഖ്യത്തിന്റെ വാർത്താസമ്മേളനത്തിലടക്കം നേഹ ബോറയ്ക്ക് പ്രാധാന്യം നൽകിയ രാഹുൽ ഗാന്ധിയുടെ നടപടിയാണ് ചില നേതാക്കളെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

പിന്നീട് എൻഎസ്‌യു നേതാക്കളോടൊപ്പം രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിനെത്തിയത് അതൃപ്തി പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നും സൂചനയുണ്ട്. ഗ്യാനേഷ് കുമാറിനെതിരായ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ തിടുക്കം കാട്ടേണ്ടിയിരുന്നില്ലെന്നാണ് ചില നേതാക്കളുടെ അഭിപ്രായം. രാഹുൽ ഗാന്ധിക്കെതിരായ കോടതി പരാമർശങ്ങൾ രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നതായാണ് റിപ്പോർട്ട്. നിയമപോരാട്ടത്തിലേക്ക് നീങ്ങിയത് രാഹുലിന്റെ സമ്മർദപ്രകാരമാണെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ടെന്നാണ് വിവരം.

അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ന് സിജെപിയുടെ തിരംഗ മാർച്ച് നടക്കും. പ്രതിഷേധത്തിൽ പങ്കെടുക്കാൻ 11 പേർക്ക് മാത്രമാണ് ഡൽഹി പൊലീസ് അനുമതി നൽകിയത്. പങ്കെടുക്കുന്ന 11 നേതാക്കളുടെ പേരുകൾ കൈമാറാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. കൊണാട്ട് പ്ലേസിലെ പ്രത്യേക സ്ഥലത്ത് ദേശീയ പതാകയുമായി കുറച്ചുസമയം പ്രതിഷേധിക്കാനാണ് അനുമതി.

മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നു. 24 മണിക്കൂറും നിരീക്ഷണം നടത്താൻ പ്രത്യേക സംഘത്തെ ഡൽഹി പൊലീസ് സജ്ജമാക്കിയിട്ടുണ്ട്. ഡൽഹി അതിർത്തികളിലും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. അർധസൈനിക വിഭാഗങ്ങളുൾപ്പെടെ ഏകദേശം 20,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ ഇടങ്ങളിൽ വിന്യസിക്കുമെന്നാണ് റിപ്പോർട്ട്. കൊണാട്ട് പ്ലേസിലും പരിസരങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

തിരംഗ മാർച്ച് നിയമവിരുദ്ധമായ ഒത്തുചേരലല്ലെന്ന് ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണറും പിആർഒയുമായ നേഹ യാദവ് പ്രതികരിച്ചു. എന്നാൽ, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരം കൊണാട്ട് പ്ലേസിലും സമീപപ്രദേശങ്ങളിലും പൊതുഒത്തുചേരലുകൾക്ക് നിയന്ത്രണമുണ്ടെന്നും അവർ വ്യക്തമാക്കി. പ്രതിഷേധത്തിൽ പൊതുജനങ്ങൾ പങ്കെടുക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സെൻട്രൽ പാർക്കിന് ചുറ്റും 6,000 പൊലീസുകാരെ വിന്യസിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

പ്രതിഷേധക്കാരെ തടയാനുള്ള ഡൽഹി പൊലീസിന്റെ നടപടികൾക്കെതിരായ ഹർജികൾ നവംബർ മൂന്നിന് പരിഗണിക്കും. ജന്തർ മന്തറിലെ സമരവേദി സംബന്ധിച്ച ഉത്തരവിനെതിരായ ഹർജികളും അന്നുതന്നെയാണ് പരിഗണിക്കുക. അതേസമയം, ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ 27ന് പരിഗണിക്കും. കോടതി വളപ്പിലെ ബഹളവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരായ ഹർജികളും നവംബർ മൂന്നിനാണ് പരിഗണിക്കുക.

സിജെപിയുടെ പ്രതിഷേധം തടയണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി അംഗീകരിക്കാതിരുന്നതിന് പിന്നാലെയാണ് പരിമിതമായ ആളുകളെ പങ്കെടുപ്പിച്ച് പ്രതിഷേധം നടത്താൻ പൊലീസ് അനുമതി നൽകിയത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News