പിണറായി വിജയനെതിരെ കാസർകോട് സിപിഎമ്മിൽ വിമർശനം; മുഖ്യമന്ത്രിയുടെ സമീപനം തോൽവിക്ക് കാരണമായെന്ന് ജില്ലാ കമ്മിറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം. മുഖ്യമന്ത്രിയുടെ സമീപനവും സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനമില്ലായ്മയും തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് യോഗത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ പല നടപടികളും ഏകപക്ഷീയമായെന്നും ഭരണത്തെ ഉപയോഗപ്പെടുത്തി പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിഞ്ഞില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

‘വീട്ടിൽ പോയി പറയാൻ’ എന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ ജനങ്ങളിൽ അതൃപ്തിയുണ്ടാക്കിയെന്നും യോഗത്തിൽ വിമർശനമുയർന്നതായാണ് വിവരം. സർക്കാരും പാർട്ടിയും തമ്മിൽ ആവശ്യമായ ഏകോപനം ഉണ്ടായില്ല. ഭരണത്തിൽ പാർട്ടിക്ക് സ്വാധീനം ഉറപ്പിക്കാനായില്ലെന്നും വിമർശനമുണ്ടായി.

തൃക്കരിപ്പൂർ മണ്ഡലത്തിലെ പരാജയത്തിന് സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങൾ പ്രധാന കാരണമായെന്നാണ് യോഗത്തിലെ മറ്റൊരു വിലയിരുത്തൽ. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തിരിച്ചടിക്ക് കാരണമായെന്ന് വിമർശനമുയർന്നു. തൃക്കരിപ്പൂരിലും ഉദുമയിലും മുസ്ലിം വോട്ടുകളുടെ ഏകീകരണം ഉണ്ടായതും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെന്നാണ് യോഗത്തിൽ അഭിപ്രായമുയർന്നത്.

ജില്ലാ കമ്മിറ്റി അംഗങ്ങൾക്കിടയിൽ പാർലമെന്ററി വ്യാമോഹം വർധിക്കുന്നതായും വിമർശനമുണ്ടായി. യുവ നേതാക്കളിൽ പലരും പാർട്ടി സ്ഥാനങ്ങളിലെത്താൻ അമിത താൽപര്യം കാണിക്കുന്നുവെന്നും അതിനായി വളഞ്ഞ വഴികൾ തേടുന്നുവെന്നും യോഗത്തിൽ വിമർശനമുയർന്നതായാണ് റിപ്പോർട്ട്.

തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങൾ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഉയരുന്ന വിമർശനങ്ങൾ കാസർകോട് സിപിഎമ്മിലെ സംഘടനാ പ്രവർത്തനവും ഭരണവുമായി ബന്ധപ്പെട്ട സമീപനങ്ങളും വീണ്ടും ചർച്ചയാക്കുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News