ട്രെയിനിൽ ഇനി ഉച്ചത്തിൽ പാട്ടുവെച്ചാൽ പിഴ കിട്ടും; സുപ്രധാന തീരുമാനവുമായി റെയിൽവേ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മൊബൈൽ ഫോണുകളിൽ സ്പീക്കർ മോഡിൽ പാട്ടുകൾ വെയ്ക്കുന്നതും വീഡിയോകൾ കാണുന്നതും കാരണം ബുദ്ധിമുട്ടുന്ന റെയിൽവേ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി സതേൺ റെയിൽവേ. ഫോണിൽ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഉച്ചത്തിൽ പാട്ടുകേട്ടാലും സംസാരിച്ചാലും ഇനി പിഴ ഈടാക്കും. ഇത്തരം പെരുമാറ്റങ്ങൾക്ക് 1,000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ട്രെയിൻ കോച്ചുകൾ ഉൾപ്പെടെയുള്ള റെയിൽവേ പരിസരങ്ങളിൽ നിന്ന് ഇവരെ പുറത്താക്കുകയും ചെയ്യും.

ഇത് ആവർത്തിക്കുന്നവർക്ക് 6 മാസം വരെ തടവുശിക്ഷയും 5,000 രൂപ വരെ പിഴയും നേരിടേണ്ടി വരും. ഇത് സംബന്ധിച്ച് സതേൺ റെയിൽവേ ഉത്തരവിറക്കി. മറ്റിടങ്ങളിലേക്കും വൈകാതെ നടപ്പാകും. മറ്റ് യാത്രക്കാരുടെ സഞ്ചാരത്തെയും സമാധാനത്തെയും ബാധിക്കുന്ന ഇത്തരം പ്രവണതകൾ തടയാൻ മറ്റ് റെയിൽവേ സോണുകൾക്കും മെട്രോ സർവീസുകൾക്കും ഈ വ്യവസ്ഥ ഉപയോഗിക്കാമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. നിയമപ്രകാരം മെട്രോ റെയിലുകളിൽ ശല്യമുണ്ടാക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമാണ്, കൂടാതെ ഇങ്ങനെയുള്ളവരെ കോച്ചുകളിൽ നിന്ന് പുറത്താക്കാനും സാധിക്കും.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News