പറവൂരിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി വൈദ്യുതി തടസ്സപ്പെടുത്തിയ കേസ്; പ്രതി പൂനെയിൽ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പറവൂരിൽ കെഎസ്ഇബി ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി വൈദ്യുതി തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കൈതാരം സ്വദേശി കളത്തിപ്പറമ്പിൽ വിഷ്ണുവിനെ പൂനെയിൽനിന്നാണ് പൊലീസ് പിടികൂടിയത്.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്താണ് പറവൂരിൽ വ്യാപകമായി ട്രാൻസ്ഫോർമറുകളിൽനിന്ന് ഫ്യൂസ് ഊരിമാറ്റുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. കൈതാരത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. കെഎസ്ഇബി നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

സംഭവത്തിനുശേഷം കേരളം വിട്ട വിഷ്ണുവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൂനെയിൽനിന്ന് പിടികൂടിയത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശത്തുണ്ടായ സംഭവമായതിനാൽ വിഷയം നേരത്തേ രാഷ്ട്രീയ ആരോപണങ്ങൾക്കും വഴിവെച്ചിരുന്നു.

എന്നാൽ, പ്രതിക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന സാമൂഹികവിരുദ്ധ മനോഭാവമാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News