സിക്കിം ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ദുഷ്യന്ത് കുമാർ ​ഗൗതം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗ്യാങ്ടോക്: വിവാദങ്ങൾക്കിടെ സിക്കിം ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ദുഷ്യന്ത് കുമാർ ​ഗൗതം. അങ്കിത ഭണ്ഡാരി കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് സിക്കിമിന്റെ 19-ാം ​ഗവർണറായി ദുഷ്യന്ത് കുമാർ ​ഗൗതം ​അധികാരമേറ്റത്. ​ഗ്യാങ്ടോക്കിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പ്രേംസിങ് തമാങ്, വിവിധ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.ദുഷ്യന്ത് കുമാറിനെ സിക്കിം ​ഗവർണറായി നിയമിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.

ദുഷ്യന്ത് കുമാറിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ ഇന്ത്യാ​ഗേറ്റിൽ പ്രതിഷേധം നടത്തി. കോൺ​ഗ്രസും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തെത്തി. സിക്കിമിലും ദുഷ്യന്ത് കുമാറിനെതിരേ വിവിധ സംഘടനകൾ പ്രതിഷേധങ്ങളുമായി രം​ഗത്തെത്തിയിരുന്നു. 2022 സെപ്റ്റംബറിലാണ് ഋഷികേശിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ടത്. ബിജെപി നേതാവും റിസോർട്ട് ഉടമയുമായ വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുൾപ്പടെ മൂന്ന് പേർ കേസിൽ പിടിയിലായി. ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ജീവപരന്ത്യം തടവിന് ശിക്ഷിച്ചു. എന്നാൽ ദുഷ്യന്ത് ഗൗതമിനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിന്റെ ആരോപണം.

ദുഷ്യന്തിന്റെ മുറിയിൽ പോകാൻ പെൺകുട്ടിയോട് റിസോർട്ട് ഉടമ ആവശ്യപ്പെട്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. അങ്കിത സുഹൃത്തുക്കൾക്കയച്ച സന്ദേശങ്ങളിൽ വി ഐ പി അതിഥിയെ കുറിച്ചുളള സൂചനകളുണ്ടായിരുന്നതായും പറയുന്നു. കുടുംബത്തിന്റെ പരാതിയിൽ സിബിഐ അന്വേഷണം തുടരുകയാണ്. അന്വേഷണം അവസാനിക്കും വരെ ദുഷ്യന്തിനെ ഗവർണറായി നിയമിക്കരുതെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇന്ത്യാഗേറ്റിൽ പ്രതിഷേധിച്ച അങ്കിതയുടെ കുടുംബത്തെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കണ്ടിരുന്നു. എൻ എസ് യു ഐ അടക്കമുള്ള സംഘടനകളും അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിന് പിന്തുണമായി രം​ഗത്തെത്തിയിരുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News