രഞ്ജി ട്രോഫി കിക്കറ്റില്‍ തുടരെ രണ്ടാമത്തെ സെഞ്ച്വറി നേടി ഇന്ത്യന്‍ താരം റിങ്കു സിങ്. സീസണിലെ ആദ്യ പോരാട്ടത്തില്‍ ബിഹാറിനെതിരെ ഉത്തര്‍പ്രദേശിനായി സെഞ്ച്വറി നേടിയ താരം പിന്നാലെ ഗോവയ്‌ക്കെതിരേയും സെഞ്ച്വറി നേട്ടം ആവര്‍ത്തിച്ചു. സിംബാബ്‌വെക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ച താരത്തെ പിന്നീട് അരങ്ങേറിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലേക്കും ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമിലേക്കും പരിഗണിച്ചിരുന്നില്ല.
പിന്നാലെയാണ് താരത്തിന്റെ സെഞ്ച്വറി പ്രകടനങ്ങൾ. ബിഹാറിനെതിരെ 112 റണ്‍സാണ് താരം നേടിയത്. നടന്നുകൊണ്ടിരിക്കുന്ന ഗോവയ്‌ക്കെതിരായ പോരാട്ടത്തില്‍ താരം 118 റണ്‍സും അടിച്ചെടുത്തു. 11 ഫോറും 2 സിക്‌സും സഹിതമാണ്ബാറ്റിങ്.
കഴിഞ്ഞ ആറ് രഞ്ജി ഇന്നിങ്‌സുകളില്‍ റിങ്കു 4 സെഞ്ച്വറിയും 2 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.
Post Views: 54



