രാഹുൽ ഈശ്വറിന് ഉണ്ടായിരുന്ന അംഗീകാരം നഷ്ടപ്പെട്ടുവെന്ന് അഖിൽ മാരാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബിഗ് ബോസ് മലയാളം ഷോയിലെ രാഹുൽ ഈശ്വറിന്റെ പ്രകടനത്തെയും മറ്റ് മത്സരാർഥികളുടെ സമീപനത്തെയും രൂക്ഷമായി വിമർശിച്ച് സംവിധായകനും മുൻ ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ രംഗത്ത്. പൊതുസമൂഹത്തിൽ രാഹുൽ ഈശ്വറിന് ഉണ്ടായിരുന്ന അംഗീകാരവും അദ്ദേഹത്തിന്റെ വാക്കുകൾക്കുണ്ടായിരുന്ന വിലയും ബിഗ് ബോസ് വീട്ടിലെത്തിയതോടെ നഷ്ടപ്പെട്ടുവെന്നാണ് അഖിൽ മാരാറിന്റെ അഭിപ്രായം. ബിഗ് ബോസ് വീട്ടിൽ മറ്റ് മത്സരാർഥികൾ രാഹുൽ ഈശ്വറിനോട് പെരുമാറുന്ന രീതി കാണുമ്പോൾ വിഷമം തോന്നുന്നുവെന്നും സമൂഹത്തിൽ അറിയപ്പെടുന്ന ഒരാൾ ഇത്തരത്തിൽ അവഹേളിക്കപ്പെടേണ്ട വ്യക്തിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ മറ്റ് മത്സരാർഥികൾ രാഹുൽ ഈശ്വറിന്റെ കളിപ്പാവകളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മോഹൻലാൽ വിമർശിച്ചിരുന്നു. എന്നാൽ ഇത്രയൊക്കെ മുന്നറിയിപ്പുകൾ നൽകിയിട്ടും മത്സരാർഥികൾ സ്വന്തം നിലയിൽ ഗെയിം കളിക്കാൻ തയ്യാറാകുന്നില്ലെന്നാണ് അഖിൽ മാരാറിന്റെ വിമർശനം. പ്രത്യേകിച്ച് വിക്കി തഗ്ഗിനെ പലതവണ കൺഫഷൻ റൂമിലേക്ക് വിളിച്ച് സ്വന്തം ഗെയിം കളിക്കാൻ നിർദേശിച്ചിട്ടും കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിരവധി മത്സരാർഥികൾ പുറത്തായിട്ടും ബാക്കിയുള്ളവർക്ക് ഗെയിമിന്റെ യഥാർഥ സ്വഭാവം മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും അഖിൽ മാരാർ അഭിപ്രായപ്പെട്ടു. മത്സരാർഥികൾ പരസ്പരം ചോദ്യങ്ങൾ ചോദിക്കാനോ സ്വന്തം നിലപാടുകൾ വ്യക്തമാക്കാനോ തയ്യാറാകുന്നില്ല. ഓരോ കാര്യവും ആവർത്തിച്ച്പ റഞ്ഞുകൊടുത്ത് മത്സരാർഥികളെ കളിപ്പിക്കാൻ ശ്രമിക്കുന്നത് ഷോയുടെ നിലവാരം തന്നെ തകർക്കുകയാണെന്നും അഖിൽ മാരാർ കുറ്റപ്പെടുത്തി.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News