ന്യൂഡൽഹി: കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു. ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് ജാമ്യം അനുവദിച്ചത്. സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു.
എന്നാല്‍ സിജെപി നേതാക്കളുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്ന് കോടതിയോട് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസിന്റെ കസ്റ്റഡി ആവശ്യവും കോടതി തള്ളി. മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി വേണമെന്നാണ് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടത്. അതേസമയം ജാമ്യം ലഭിച്ച സിജെപി നേതാക്കള്‍ക്ക് നാളെയെ പുറത്തിറങ്ങാന്‍ കഴിയൂ. ഇന്ന് രാത്രി കൂടി ജയിലില്‍ തുടരും.



