ഡൽഹിയിലെ വായു മലിനീകരണം നേരിടാൻ കർമ്മപദ്ധതി പ്രഖ്യാപിച്ച് സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിൽ രൂക്ഷമാകുന്ന ശൈത്യകാല വായു മലിനീകരണവും ഗതാഗതക്കുരുക്കും നേരിടാൻ സമഗ്രമായ ശൈത്യകാല കർമ്മപദ്ധതി പ്രഖ്യാപിച്ച് ഡൽഹി സർക്കാർ സമഗ്രമായ ശൈത്യകാല കർമ്മപദ്ധതി പ്രഖ്യാപിച്ചു. നവംബർ 1 മുതൽ ഫെബ്രുവരി 28 വരെയാണ് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. നഗരപരിധിയിലെ വായു ഗുണനിലവാരം `മോശം’ വിഭാഗത്തിലേക്ക് താഴ്ന്നിരിക്കുന്ന പശ്ചാത്തലത്തിൽ മലിനീകരണം കുറയ്ക്കാൻ ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി.

ഇതിന്റെ ഭാഗമായി സാധുവായ പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഡൽഹിയിലെ തെരഞ്ഞെടുത്ത 500ഓളം പെട്രോൾ പമ്പുകളിൽ നിന്ന് നവംബർ 1 മുതൽ ഇന്ധനം നൽകില്ല. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനിഷൻ ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വഴി ഇത് കർശനമായി നിരീക്ഷിക്കും. മലിനീകരണവും ഗതാഗതക്കുരുക്കും പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി സർക്കാർ, സ്വകാര്യ ഓഫീസുകളിലെ 50% ജീവനക്കാർക്ക് നവംബർ 1 മുതൽ ഫെബ്രുവരി 28 വരെ വർക്ക് ഫ്രം ഹോം നിർബന്ധമാക്കിയിട്ടുണ്ട്.

നവംബർ 1 മുതൽ ബി എസ് -6 മാനദണ്ഡങ്ങൾ പാലിക്കാത്ത ഇതരസംസ്ഥാന പെട്രോൾ, ഡീസൽ വാണിജ്യ/ചരക്ക് വിദ്യാർത്ഥ്യേതര വാഹനങ്ങൾക്ക് ഡൽഹിലേക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. പൊളിച്ചുമാറ്റലുകൾക്കും ഔട്ട്ഡോർ സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും കർശന നിരോധനം ബാധകമായിരിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News