ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കാസർകോട്ടേക്ക് നീട്ടിയേക്കുമെന്ന് സൂചന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കാസർകോട്ടേക്ക് നീട്ടിയേക്കുമെന്ന്‌ സൂചന. സമയക്രമവും എന്നു മുതലാണ് നീട്ടുന്നതെന്ന കാര്യവുമൊന്നും പുറത്തുവന്നിട്ടില്ല. തീവണ്ടി നീട്ടുന്നത് കണ്ണൂരിനു വടക്കോട്ടുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടുമെങ്കിലും രാത്രി വൈകി ഇവിടെയെത്തുന്നതും പുലർച്ചെ വളരെ നേരത്തേ പുറപ്പെടുന്നതും അസൗകര്യമാണ്. വൈകിട്ട് 3.50-ന് ആലപ്പുഴയിൽനിന്ന്‌ പുറപ്പെടുന്ന വണ്ടി 12.30-നാണ് കണ്ണൂരിലെത്തുന്നത്. കണ്ണൂരിൽനിന്ന്‌ പുലർച്ചെ 5.10-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30-ന് ആലപ്പുഴയിലുമെത്തും.

തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എക്സ്പ്രസിനെ കടത്തിവിടാനായി വഴിയിൽ പിടിച്ചിടുന്നതിനാൽ മിക്ക ദിവസങ്ങളിലും വണ്ടി കണ്ണൂരിലെത്തുന്നത് വൈകിയാണ്. അതേപോലെ എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസുമായി റേക്ക് പങ്കിട്ടാണ് എക്സിക്യൂട്ടീവ് എക്സ്പ്രസ് സർവീസ് നടത്തുന്നത്. കാസർകോട്ടേക്ക് നീട്ടിയാൽ ഇക്കാര്യത്തിലും ക്രമീകരണം വേണ്ടിവരും.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News