ലോക്ഭവനിലെ മാംസം നിരോധിച്ച ​​ഗവർണറുടെ നിലപാടിനെ വിമർശിച്ച് കെ.സി വേണു​ഗോപാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി ചുമതലയേറ്റ ഓം പ്രകാശ് മാഥുര്‍ ഔദ്യോഗികമായി അധികാരമേറ്റെടുക്കുന്നതിന് മുമ്പ് തന്നെ ലോക്ഭവനില്‍ മാംസാഹാരം നിരോധിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കാതെയുള്ള കടന്നകൈയാണ് ഗവര്‍ണറുടേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്നായിരുന്നു കെ സി വോണുഗോപാലിന്റെ രൂക്ഷ വിമര്‍ശനം. സമ്മിശ്രമായ ഭക്ഷണ സംസ്‌കാരമുള്ള നാടാണ് കേരളം.

തീരദേശ സംസ്ഥാനമായ കേരളത്തില്‍ മത്സ്യസമ്പത്ത് ആവോളമുണ്ട്. അതുകൊണ്ടുതന്നെ വെജിറ്റേറിയനായും നോണ്‍ വെജിറ്റേറിയനായും ഓരോ മനുഷ്യനും ഇവിടെ തുടര്‍ന്നുപോരാം. മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേര്‍പ്പെടുത്താനോ ഇനിമുതല്‍ എന്ത് കഴിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിക്കാനോ ആരെങ്കിലും ശ്രമിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കോണ്‍ഗ്രസ് നേതാവ് മുന്നറിയിപ്പ് നല്‍കി. ഭക്ഷണത്തില്‍പ്പോലും കടന്നുകയറി മലയാളിയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കുന്ന അന്ത്യശാസനങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി തന്നെയാണ് ഇവിടെ തന്റെ ഭക്ഷണ രീതി മറ്റുള്ളവര്‍ പിന്തുടരണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്. തന്റെ അധികാരം ഉപയോഗിച്ച് ഇവിടെ വ്യക്തിസ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയാണ് നിയുക്ത ഗവര്‍ണര്‍ ചെയ്യുന്നത്.

സംഘപരിവാറിന്റെ ഭരണഘടനാ വിരുദ്ധ താത്പര്യങ്ങളുടെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. വോട്ട് കവര്‍ന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കല്‍ കത്തി വെച്ചവര്‍ തന്നെ ഇപ്പോള്‍ നമ്മളില്‍ നിന്ന് ഭക്ഷണ സ്വാതന്ത്ര്യം കൂടി കവര്‍ന്നെടുക്കാന്‍ ഒരുങ്ങുകയാണെന്നും കടുത്ത ഭാഷയിൽ കെസി വിമര്‍ശിച്ചു.വെജിറ്റേറിയനായ ഗവര്‍ണറുടെ ഭക്ഷണക്രമം അദ്ദേഹം അതേപടി തന്നെ തുടരുന്നതില്‍ ഒരുതരത്തിലുള്ള തടസ്സവും ഉണ്ടാകാന്‍ പാടില്ല. എന്നാല്‍, മലയാളികള്‍ കൂടി ജീവനക്കാരായുള്ള ലോക്ഭവന്റെ അടുക്കള, തന്റെ പ്രത്യേക താത്പര്യത്തോട് കൂടി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന നിര്‍ദേശമടങ്ങിയ നിയന്ത്രണം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘപരിവാര്‍ നടപ്പിലാക്കുന്ന ഈ നയങ്ങള്‍ ലോക്ഭവനില്‍ നിന്ന് ഓരോ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുമെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News