വിജിലൻസിലെ ടി1, ടി2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവാക്കി സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : സംസ്ഥാന വിജിലൻസ് ഡയറക്ടറേറ്റിലെ ടി1, ടി2 വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ട ഫയലുകളും രഹസ്യാന്വേഷണ വിവരങ്ങളും കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളാണിവ.

പുതിയ വിജ്ഞാപനത്തോടെ ടി1, ടി2 വിഭാഗങ്ങളിലേക്ക് മാറ്റുന്ന കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭ്യമാകില്ല. ഏതൊക്കെ രേഖകൾ ഈ വിഭാഗങ്ങളിലേക്ക് മാറ്റണമെന്ന് തീരുമാനിക്കാനുള്ള അധികാരം വിജിലൻസ് ഡയറക്ടർക്കാണ്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസുകളും ടി വിഭാഗങ്ങളിലേക്ക് മാറ്റാൻ കഴിയുമെന്നതിനാൽ, ഇത്തരം അന്വേഷണങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത് നിയന്ത്രിക്കപ്പെടുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കൾക്കെതിരായ അന്വേഷണങ്ങൾ ഉൾപ്പെടെയുള്ള കേസുകൾ വിവരാവകാശ നിയമത്തിൽനിന്ന് മറച്ചുവയ്ക്കാനുള്ള നീക്കമാണിതെന്ന വിമർശനവും ഉയരുന്നു.

നേരത്തേ രഹസ്യവിഭാഗമായ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നെങ്കിലും 2022ൽ വീണ്ടും പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ വീണ്ടും ഒഴിവാക്കിയാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലെയും ടി സെക്ഷനുകളെ നേരത്തേ വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News