പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം: ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലെന്ന് രമേശ് ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഭിച്ച പരാതിയും ഫയലുകളും പരിശോധിച്ചപ്പോൾ വിജിലൻസ് അന്വേഷണം ആവശ്യമായ കേസാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഉത്തരവിട്ടതെന്ന് മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരം അന്വേഷണാനുമതി നൽകേണ്ടതായിരുന്നുവെന്നും എന്നാൽ അനുമതി നൽകാതിരുന്നതിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും പരാതി ലഭിച്ചതിനെ തുടർന്നാണ് ഫയൽ പരിശോധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ദിവ്യ ടെൻഡർ നടപടികളില്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമാണക്കരാർ നൽകിയെന്ന കെഎസ്‌യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസിന്റെ പരാതിയിലാണ് നടപടി. കമ്പനി ദിവ്യയുടെ ബിനാമിയാണെന്നും ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആരോപണം. അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തുവരട്ടെയെന്നും മന്ത്രി പറഞ്ഞു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News