സന്ദീപ് വാര്യർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ടയർ പൊട്ടി, വൻ ദുരന്തം ഒഴിവായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ ദേശീയപാത 66-ൽ അപകടത്തിൽപ്പെട്ടു. വാഹനത്തിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. എംഎൽഎയും വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെ മലപ്പുറം കോയിച്ചനയിലാണ് അപകടം സംഭവിച്ചത്. തൃക്കരിപ്പൂരിൽനിന്ന് സ്വദേശമായ ചെത്തല്ലൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു എംഎൽഎ സഞ്ചരിച്ച കാറിന്റെ ടയർ അപ്രതീക്ഷിതമായി പൊട്ടിയത്. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ തൊട്ടുപിന്നാലെ വന്ന രണ്ട് കാറുകളും കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലുണ്ടായിരുന്ന കുടുംബാംഗങ്ങളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൂന്ന് വാഹനങ്ങളും അപകടത്തിൽപ്പെട്ടെങ്കിലും വലിയ ദുരന്തം ഒഴിവായി.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു. തുടർന്ന് ദേശീയപാതയിലെ ഗതാഗതം സാധാരണ നിലയിലാക്കി.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News